• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം

ckmnews by ckmnews
September 18, 2026
in National
A A
അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം
0
SHARES
66
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ബി.എഡ്. ബിരുദയോഗ്യതയുള്ള പ്രൈമറി സ്കൂൾ അധ്യാപകർക്കായി പ്രൈമറി ടീച്ചർ എജുക്കേഷൻ (പി.ടി.ഇ.) ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രസർക്കാർ. സർവീസിലുള്ള അധ്യാപകർക്കായുള്ള ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷി പുറത്തിറക്കി. ബി.എഡ്. യോഗ്യതയുള്ള അധ്യാപകർക്ക് ഒന്നുമുതൽ അഞ്ചുവരെ പ്രൈമറിതലത്തിൽ പഠിപ്പിക്കാനുള്ള യോഗ്യതയ്ക്കായാണ് പി.ടി.ഇ. ബ്രിഡ്ജ് കോഴ്‌സ്.ദേശീയ ഓപ്പൺ സ്കൂളിങ് ഇൻസ്റ്റിറ്റ്യൂട്ട് വഴിയാണ് കോഴ്‌സ് നടപ്പാക്കുക. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷന്റെ ചട്ടക്കൂടുപ്രകാരം രൂപകല്പന ചെയ്തിരിക്കുന്ന കോഴ്‌സിൽ തിയറിക്കുപുറമേ പ്രായോഗികപരിശീലനവും ഉൾപ്പെടുന്നുണ്ട്.

പ്രധാനമായും 2018 ജൂൺ 18 മുതൽ 2023 ഓഗസ്റ്റ് 11 വരെ നിയമിക്കപ്പെട്ട ബി.എഡുകാരായ പ്രൈമറി സ്കൂൾ അധ്യാപകരെ ലക്ഷ്യമിട്ടാണ് ബ്രിഡ്ജ് കോഴ്‌സെന്ന് ദേശീയ ഓപ്പൺ സ്കൂളിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാഠ്യപദ്ധതിയിൽ പറയുന്നു. ഇവരുടെ നിയമനം സംബന്ധിച്ച കേസിൽ പ്രൈമറിതല യോഗ്യതയ്ക്കായി ബ്രിഡ്ജ് കോഴ്‌സ് തുടങ്ങാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതുപ്രകാരമാണ് സർട്ടിഫിക്കറ്റ് കോഴ്‌സ് തയ്യാറാക്കിയത്. ദേശീയ ഓപ്പൺ സ്കൂളിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക ബ്രിഡ്ജ് കോഴ്‌സ് പോർട്ടലിൽ ഓൺലൈനായി കോഴ്‌സിൽ ചേരാം. കേരളത്തിൽനിന്ന് 176 പേരടക്കം 76,731 അധ്യാപകർ പുതിയ കോഴ്‌സിന് രജിസ്റ്റർചെയ്തിട്ടുണ്ട്.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
133
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
30
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
137
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
33
15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്
National

15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്

September 18, 2026
270
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം
National

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

September 17, 2026
75
Next Post
തൃശൂർ മച്ചാട് വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

തൃശൂർ മച്ചാട് വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

Recent News

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
133
വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
71
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
210
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025