• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

ckmnews by ckmnews
September 15, 2026
in Kerala
A A
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം
0
SHARES
9
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ പീക്ക് ഡിമാൻഡ് സാധാരണ വേനൽക്കാലങ്ങളിൽ രേഖപ്പെടുത്തിയ പീക് ഡിമാൻഡിന് തുല്യമാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1100 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ഉപയോഗം കാരണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതിൽ വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് അനുഭവപ്പെടുകയാണ്. കൂടാതെ ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുകയാണ്. ദേശീയതലത്തിൽ കാറ്റാടി നിലയങ്ങളിൽനിന്നുള്ള ഉത്പാദനം വളരെ കുറയുകയും വൈദ്യുതി ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെൻ്ററിൻ്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്.

മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭിക്കില്ല. ആയതിനാൽ ഇന്ന് 200 മെഗാവാട്ടിന്റെ അധികകുറവുകൂടി അനുഭവപ്പെടുന്നുണ്ട്. എന്നാൽ നിരന്തരവും ഊർജ്ജിതവുമായ ശ്രമത്തെത്തുടർന്ന് 25 മെഗാവാട്ട് ഇന്ന് അധികമായി തരപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

Related Posts

മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ
Kerala

മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ

September 15, 2026
127
ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു
Kerala

ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 15, 2026
481
കലോത്സവ പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം; സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു
Kerala

കലോത്സവ പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം; സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു

September 15, 2026
163
കേരളത്തിൽ മഴ ശക്തമാകും; എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്, പ്രത്യേക ജാഗ്രതാ നിർദേശം
Kerala

കേരളത്തിൽ മഴ ശക്തമാകും; എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്, പ്രത്യേക ജാഗ്രതാ നിർദേശം

September 15, 2026
63
ഉടച്ചുവാർക്കാൻ സിപിഎം; പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ, ഗോവിന്ദന് ശാസന
Kerala

ഉടച്ചുവാർക്കാൻ സിപിഎം; പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ, ഗോവിന്ദന് ശാസന

September 15, 2026
62
പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ച് തര്‍ക്കം; ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു
Crime

പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ച് തര്‍ക്കം; ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു

September 15, 2026
442
Next Post
മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ

മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ

Recent News

നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

September 15, 2026
27
മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ

മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ

September 15, 2026
127
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

September 15, 2026
9
ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 15, 2026
481
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025