ഷാർജ: വണ്ടൂർ സ്വദേശിനിയായ മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. വണ്ടൂർ പൂക്കുളം ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകൾ അഫീന റഹീമാണ് മരിച്ചത്. 32 വയസ്സായിരുന്നു. അലനെല്ലൂർ തിരുവിഴാംകുന്ന് തയ്യിൽ യാസിറിന്റെ ഭാര്യയാണ് അഫീന. സുലൈഖയാണ് മാതാവ്. മരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.








