മലപ്പുറം: ആദ്യമായി കാരന്തൂര്‍ മര്‍ക്കസില്‍ എത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലേഷ്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പരിപാടിയിലാണ് അദ്ദേഹം എത്തിയത്. എപി വിഭാഗം സമസ്ത നേതാക്കളുമായി ചര്‍ച്ച നടത്തി.കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍,എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹക്കീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലില്‍ ബുഹാരി തങ്ങള്‍ എന്നിവരാണ് കൂടികാഴ്ചയില്‍ പങ്കെടുത്തത്.കാരന്തൂര്‍ മര്‍ക്കസിലാണ് ചര്‍ച്ച നടന്നത്.മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹി മായും നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം മുഖ്യമന്ത്രി വി ഡി സതീശനുമായും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആറിലേക്കറുമായും കൂടിക്കാഴ്ച നടത്തും.വൈകുന്നേരം മലപ്പുറം കാക്കഞ്ചേരി തുല ക്ലിനിക്കല്‍ വെല്‍നെസ്ല്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളവും പരിസര പ്രദേശങ്ങളും താത്ക്കാലികമായി റെഡ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉത്തരവിട്ടു. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറമെ കൊണ്ടോട്ടി നഗരസഭ, വി.വി.ഐ.പി യാത്ര ചെയ്യുന്ന പാതയോരത്തെ പഞ്ചായത്തുകള്‍, അദ്ദേഹം താമസിക്കുന്ന കാക്കഞ്ചേരി തുല ക്ലിനിക്കല്‍ വെല്‍നെസ് സാങ്ച്വറിയും അതിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവും ഉള്‍പ്പെടുന്ന പ്രദേശങ്ങളുമാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് സന്ദര്‍ശനം ചിത്രീകരിക്കാന്‍ അനുവാദമില്ല






