തൃശൂര്‍: സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു. 74 വയസായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, തൃശൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഐടിയു തൃശൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബീഡിത്തൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നു.
1969മുതല്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അദ്ദേഹം 1971ല്‍ പാര്‍ടി അംഗമായി. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം 1984മുതല്‍ 97വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986ല്‍ ജില്ലാ കമ്മിറ്റിയംഗമായ ഇദ്ദേഹം 97മുതല്‍ ജില്ലാ സെക്രട്ടറിയറ്റംഗമാണ്. 2006 ജൂലൈയില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി. സിഐടിയുവിന്റെ ഏരിയ സെക്രട്ടറിതലം മുതല്‍ ജില്ലാ സെക്രട്ടറിവരെയായി. ബീഡിത്തൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മണലൂര്‍ മണ്ഡലത്തില്‍െ തൈക്കാട് ചക്രമാക്കില്‍ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലാണ് ജനനം. ഭാര്യ: ഷീല. മാനവന്‍ (ദേശാഭിമാനി), ഹിമവാന്‍ (ചാവക്കാട് സര്‍വീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോള്‍ സഹകരണബാങ്ക് )എന്നിവരാണ് മക്കള്‍






