ചങ്ങരംകുളം:ചങ്ങരംകുളത്തും പരിസരപ്രദേശങ്ങളിലും ഈ വർഷത്തെ ഗണേശോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലേതിനേക്കാൾ വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സമിതി ജനറൽ സെക്രട്ടറി ബബീഷ് പെരുമ്പാത്തയിൽ പറഞ്ഞു.ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽനിന്ന് എത്തിച്ച 11 അടിയിലധികം ഉയരമുള്ള കൂറ്റൻ ഗണേശ വിഗ്രഹം ചങ്ങരംകുളം ശ്രീശാസ്താ സ്കൂളിൽ പ്രതിഷ്ഠിച്ചു. അനീഷ് ചിയ്യാനൂർ പ്രതിഷ്ഠാകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.ഗണേശോത്സവത്തിന്റെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും കലാരൂപങ്ങളും സംഘടിപ്പിക്കും.വർണാഭമായ ശോഭായാത്രയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
ശ്രീശാസ്താ സ്കൂളിൽനിന്ന് ആരംഭിക്കുന്ന വിഗ്രഹ നിമജ്ജന ഘോഷയാത്ര ചങ്ങരംകുളം,കാഞ്ഞിയൂർ,വാര്യർമൂല, പിടാവനൂർ വഴി നരണിപ്പുഴയിൽ എത്തിച്ചേർന്ന് നിമജ്ജനം നടത്തും.പ്രോഗ്രാം കോഓർഡിനേറ്റർ കെ.വി. മണികണ്ഠൻ കൊളഞ്ചേരി, ട്രഷറർ ജിജിൻ ഉണ്ണി,ഭാരവാഹികളായ ജനാർദ്ദനൻ പട്ടേരി,അനീഷ് ചിയ്യാനൂർ,ജിജേഷ് കാരയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും








