ചങ്ങരംകുളം :കേരളത്തിൽ തുടർച്ചയായി ഉണ്ടായികൊണ്ടിരിക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങൾക്കെതിരെ എസ് ഡി പി ഐ പ്രവർത്തകർ ചങ്ങരംകുളം ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.സ്ഥിരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വൈദ്യുതി നിയന്ത്രണം വ്യാപാരികളെയും വിദ്യാർത്ഥികളെയും രോഗികളെയും ചെറുകിട വ്യവസായികളെയും ഒരുപോലെ ഗുരുതരമായി ബാധിക്കുമെന്ന് പ്രകടനക്കാർ അഭിപ്രായപ്പെട്ടു.







