• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റിയാദിൽ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ചു: വൻ കവർച്ച,ചങ്ങരംകുളം സ്വദേശി അടക്കം പ്രവാസികൾക്ക് പരുക്ക്

ckmnews by ckmnews
September 13, 2026
in UPDATES
A A
റിയാദിൽ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ചു: വൻ കവർച്ച,ചങ്ങരംകുളം സ്വദേശി അടക്കം പ്രവാസികൾക്ക് പരുക്ക്
0
SHARES
29
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റിയാദ്∙ റിയാദിലെ നസീമിൽ താമസസ്ഥലം കുത്തിത്തുറന്ന് മലയാളി വ്യാപാരികളെ ആക്രമിച്ച സംഘം പത്ത് ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.2 കോടിയിലധികം ഇന്ത്യൻ രൂപ) കവർച്ച നടത്തി.ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവാസികളെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷമായിരുന്നു മോഷണം. പരുക്കേറ്റ മലയാളികളിൽ ചിലർ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി.

കഴിഞ്ഞദിവസം പുലർച്ചെ 2.30ഓടെയാണ് അറബ് വംശജരടങ്ങുന്ന പതിനഞ്ചംഗ സംഘം നസീമിലെ ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറിയത്. സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പട്ടാമ്പി നെല്ലിക്കാട്ടിൽ ഇസ്മായിൽ,ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്ത് പറമ്പ്, ഹാരിസ് ബ്ലാത്തൂർ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.റൂമിലുണ്ടായിരുന്നവരെ കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ച് അവശരാക്കിയ ശേഷമായിരുന്നു കവർച്ച. ഫ്ലാറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് ആറ് ലക്ഷം റിയാൽ വിലമതിക്കുന്ന സിഗരറ്റുകളും മൂന്ന് ലക്ഷം റിയാൽ പണവും കവർന്നു.കൂടാതെ ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ശിഹാബിന്റെ 40,000 റിയാലും ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു.

കെട്ടിടത്തിന് മുന്നിലുണ്ടായിരുന്ന ടൊയോട്ട ഹെയ്സ് വാനും കൊറോള കാറും സംഘം കടത്തിക്കൊണ്ടുപോയെങ്കിലും, പിന്നീട് ജിപിഎസ് (GPS) സഹായത്തോടെ പൊലീസ് ഇവ കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് ചിലർ പൊലീസ് കസ്റ്റഡിയിലായതായാണ് വിവരം

പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരുക്കേറ്റ ഷംസീറും ഹാരിസും തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് തിരിച്ചു. സംഭവത്തിൽ ഇരയായവർ റിയാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സൗദിയിൽ വിദേശികൾ ഉൾപ്പെടുന്ന കവർച്ചാ സംഘങ്ങൾ സജീവമാണെന്നും പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും കണ്ണൂർ ജില്ലാ കെഎംസിസി വെൽഫെയർ വിങ് കൺവീനർ ഇർഷാദ് കായക്കൂൽ ഓർമിപ്പിച്ചു.

Related Posts

ചങ്ങരംകുളം മാന്തടത്ത് മുത്തൂരില്‍ താമസിക്കുന്ന തടത്തില്‍മാധവി നിര്യാതയായി
UPDATES

ചങ്ങരംകുളം മാന്തടത്ത് മുത്തൂരില്‍ താമസിക്കുന്ന തടത്തില്‍മാധവി നിര്യാതയായി

September 13, 2026
82
കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍
UPDATES

കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

September 13, 2026
288
പവർകട്ടിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു
UPDATES

പവർകട്ടിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

September 13, 2026
31
ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍
UPDATES

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

September 13, 2026
96
പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം
UPDATES

പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

September 13, 2026
12
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും
UPDATES

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

September 13, 2026
16
Next Post
പവർകട്ടിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

പവർകട്ടിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

Recent News

ചങ്ങരംകുളം മാന്തടത്ത് മുത്തൂരില്‍ താമസിക്കുന്ന തടത്തില്‍മാധവി നിര്യാതയായി

ചങ്ങരംകുളം മാന്തടത്ത് മുത്തൂരില്‍ താമസിക്കുന്ന തടത്തില്‍മാധവി നിര്യാതയായി

September 13, 2026
82
കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

September 13, 2026
288
പവർകട്ടിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

പവർകട്ടിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

September 13, 2026
31
റിയാദിൽ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ചു: വൻ കവർച്ച,ചങ്ങരംകുളം സ്വദേശി അടക്കം പ്രവാസികൾക്ക് പരുക്ക്

റിയാദിൽ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ചു: വൻ കവർച്ച,ചങ്ങരംകുളം സ്വദേശി അടക്കം പ്രവാസികൾക്ക് പരുക്ക്

September 13, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025