ഗുരുവായൂര്‍:ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരില്‍ നടന്നത് 450ലേറെ വിവാഹങ്ങള്‍.രാവിലെ നാല് മണി മുതലാണ് ഗുരുവായൂരില്‍ കല്യാണ മേളങ്ങള്‍ ആരംഭിച്ചത്.
താലികെട്ടിനായി ആറ് കല്യാണ മണ്ഡലങ്ങളാണ് ഇന്ന് ഗുരുവായൂരില്‍ ഒരുങ്ങിയത്.ഗുരുവായൂരിനെ സംബന്ധിച്ച് ഇത് പുതുമയല്ല.ഇത്രത്തോളം വിവാഹങ്ങള്‍ ഗുരുവായൂരില്‍ മുമ്പും നടന്ന ചരിത്രമുണ്ട്.ചിങ്ങമാസത്തിന്റെ തുടക്കത്തിലെ ഞായറാഴ്ചയും നാനൂറിലേറെ വിവാഹങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നിരുന്നു.വിവാഹത്തിനായി വധൂവരന്മാര്‍ക്ക് 10 മിനിറ്റ് വീതം സമയമാണ് ലഭിച്ചിരുന്നത്.











