പൊന്നാനി:ആറുവരി ദേശിയ പാതയിലെ അനധികൃതമായി പാർക്കിങിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി പൊന്നാനി പോലീസ്.പുതിയ ദേശീയ പാതയില്‍ വാഹനങ്ങള്‍ നിയമങ്ങള്‍ ലംഘിച്ച് പാര്‍ക്ക് ചെയ്യുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമായതോടെയാണ് പോലീസ് നിയമനടപടി കടുപ്പിച്ചത്.കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരത്തില്‍ നിയമലംഘനം നടത്തിയ ആറോളം വാഹനങ്ങൾ പൊന്നാനി പോലീസും ഹൈവേ പോലീസും ചേര്‍ന്ന് പിടിച്ചെടുത്തു.പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്കെതിരെയും വാഹങ്ങൾക്കെതിരെയും കേസെടുക്കുകയും ചെയ്തു.വാഹനങ്ങൾ തുടര്‍നടപടിക്കായി പൊന്നാനി കോടതിയിൽ ഹാജരാക്കുകയും ചെയ്തെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. വരും ദിവസങ്ങളിലും ദേശീയപാതയിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊന്നാനി പോലീസും ഹൈവേ പോലീസും അറിയിച്ചിട്ടുണ്ട്







