പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കെ സുധാകരൻ. ഇപ്പോഴുള്ളത് വെറും രാഷ്ട്രീയ ആരോപണങ്ങളല്ലെന്നും നിയമത്തിന്റെ കണ്ണിലൂടെ പരിശോധിക്കേണ്ട
ഗുരുതര വിഷയങ്ങളാണെന്നും കെ സുധാകരൻ. കൈകൾ ശുദ്ധമാണെങ്കിൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്നും ഫേസ്ബുക്ക് വീഡിയോയിൽ കെ സുധാകരൻ ചോദിച്ചു.
മടിയിൽ കനമില്ലെങ്കിൽ മടി പരിശോധിക്കുന്നത് പേടിക്കുന്നത് എന്തിനാണ്? ഇന്ന് സംസാരിക്കുന്നത് വെറും രാഷ്ട്രീയ ആരോപണങ്ങളല്ല. കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ, വിദേശത്തേക്കുള്ള പണമൊഴുക്കിനെ കുറിച്ചുള്ള ആരോപണങ്ങൾ പുറത്തുവന്ന രേഖകൾ ഇവയെല്ലാം പൊലീസിന്റെ കണ്ണിലൂടെ പരിശോധിക്കേണ്ട വിഷയങ്ങളാണ്. താൻ കെ പി സി സി പ്രസിഡന്റായ കാലത്ത് തന്നെ ഇത്തരം വിഷയങ്ങളിൽ ചോദ്യങ്ങൾ ഉയർത്തിയിട്ടുള്ളതാണ് എന്നാൽ അന്ന് ഇതിനെയെല്ലാം പരിഹസിച്ചു നിഷേധിച്ചു കോൺഗ്രസിനെ കുറ്റപ്പെടുത്തി. എന്നാൽ അന്ന് ഉയർത്തിയിട്ടുള്ള ചോദ്യങ്ങൾ തന്നെയാണ് നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്, കെ സുധാകരൻ പറഞ്ഞു







