ചങ്ങരംകുളം:ഒരു മാസക്കാലമായി ആചരിച്ച ഇർശാദ് ഈദേ മീലാദ് കാമ്പയിൻ പരിപാടികളുടെ ഭാഗമായി 1501 വിദ്യാർത്ഥി ഭവനങ്ങളിൽ നടന്നു വരുന്ന പ്രവാചക പ്രകീർത്തന സംഗമം ഒതളൂർ വി പി ശംസുദ്ദീൻ ഹാജി വസതിയിൽ വീട്ടു മൗലിദ് സദസ്സോടെ സമാപിച്ചു. സിദ്ധീഖ് മൗലവി അയിലക്കാട് സന്ദേശ പ്രഭാഷണം നടത്തി.വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി,അബ്ദുൽ ബാരി സിദ്ധീഖി, കെ എം ശരീഫ് ബുഖാരി,അബ്ദുൽ മുഇസ്സ് സഖാഫി ,അബ്ദുൽ ജലീൽ സഅദി രണ്ടത്താണി, സി എം അഷറഫ് സഖാഫി ,ഉമർ സഖാഫി കക്കിടിപ്പുറം , കെ പി എം ബശീർ സഖാഫി,ഹാശിർ സഖാഫി കരേക്കാട്, നൂറുദ്ധീൻ ബുഖാരി, നേതൃത്ത്വം നൽകി.







