• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

ckmnews by ckmnews
December 3, 2024
in UPDATES
A A
കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി
0
SHARES
18
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം വിട്ടു കിട്ടണമെന്ന മകൾ ആശ ലോറൻസിൻ്റെ അപ്പീലിന് രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസിന്റെ ഡിവിഷൻ ബെഞ്ച്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. വേണമെങ്കിൽ സിവിൽ കോടതിയെ സമീപിക്കട്ടെയെന്നും അതല്ലെങ്കിൽ പ്രശ്നം പരിഹരിക്കാൻ കോടതി ഇടപെട്ട് മധ്യസ്ഥനെ നിയോഗിക്കാം, ഇരു കൂട്ടർക്കും പരിഗണിക്കാവുന്ന പേര് നൽകണമെന്ന് പറഞ്ഞ കോടതി ഇത്തരം വിഷയങ്ങൾ അധികനാളത്തേക്ക് നീട്ടിവെക്കുന്നത് ഉചിതമല്ലെന്നും മരിച്ചയാളോട് അല്പമെങ്കിലും ആദരവ് നൽകണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ലോറൻസ് ഇടവക അംഗമാണെന്നും പള്ളിയിൽ സംസ്കരിക്കണമെന്നുമായിരുന്നു മകളായ ആശ ലോറന്‍സിന്റെ ആവശ്യം. എന്നാൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് എം എം ലോറൻസ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എന്ന് മൂത്തമകൻ അഡ്വ എം എൽ സജീവനും രണ്ടാമത്തെ മകൾ സുജാതയും വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ആശ വീണ്ടും കോടതിയെ സമീപിക്കുന്നത്.സെപ്റ്റംബർ 21ന് മരണപ്പെട്ട എം എം ലോറൻസിൻ്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശ ലോറൻസ് നൽകിയ അപ്പീലാണ് കോടതി ഇന്ന് പരിഗണിച്ചത്. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍, ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 25 വര്‍ഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി ദീര്‍ഘകാലം സിപിഐഎമ്മിന്റെ കരുത്തുറ്റ നേതാവായിരുന്നു എം എം ലോറന്‍സ്.

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
295
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
213
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
19
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
96
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
46
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
32
Next Post
കോക്കൂർ തെക്കുമുറിവാളത്തു വളപ്പിൽ പരേതനായ അപ്പുക്കുട്ടൻ ഭാര്യ നാരായണി നിര്യാതയായി

കോക്കൂർ തെക്കുമുറിവാളത്തു വളപ്പിൽ പരേതനായ അപ്പുക്കുട്ടൻ ഭാര്യ നാരായണി നിര്യാതയായി

Recent News

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
145
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
67
സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
128
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025