• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

ckmnews by ckmnews
October 2, 2026
in Kerala
A A
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: വീണ്ടും മാധ്യമ വിലക്ക്. മലയാള സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് മെറ്റ ഇന്ത്യയില്‍ വിലക്കി. സര്‍ക്കാരില്‍ നിന്നുള്ള നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മെറ്റയില്‍ നിന്ന് ലഭിച്ച വിശദീകരണം. ‘നിയമവിരുദ്ധ പ്രവര്‍ത്തനം’ നടത്തുന്നതായി ചൂണ്ടിക്കാട്ടി ഐടി ആക്ട്, 2000-ലെ സെക്ഷന്‍ 79(3)(ബി) പ്രകാരം സര്‍ക്കാര്‍ മെറ്റയ്ക്ക് നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് പേജിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം ലഭിച്ചതെന്ന് ചീഫ് എഡിറ്റര്‍ അലി ഹൈദര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

എന്നാല്‍ നോക്യാപ് പ്രസിദ്ധീകരിച്ച ഏത് ഉള്ളടക്കമാണ് ‘നിയവിരുദ്ധമായത്’ എന്നത് സംബന്ധിച്ച വ്യക്തമായ വിശദീകരണം മെറ്റയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഇതുവരെ ലഭിച്ചിട്ടില്ല. ഭരണഘടനാ മൂല്യങ്ങളെ മുറുകെപ്പിടിച്ചും ജനാധിപത്യ- മതേതര മൂല്യങ്ങളില്‍ അടിയുറച്ചും മാധ്യമപ്രവര്‍ത്തനത്തെ പ്രയോജനപ്പെടുത്താനാണ് നോക്യാപ് ശ്രമിക്കുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. ഭരണകൂടങ്ങളുടെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യുകയും അധികാരത്തെ ഓഡിറ്റ് ചെയ്യുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനം എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്? കേരളത്തില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തുന്ന മാധ്യമങ്ങളെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെയും വിവിധ രീതികളില്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി നിരീക്ഷിക്കുന്നതായും നോക്യാപ്പ് എഡിറ്റര്‍ ചൂണ്ടിക്കാട്ടുന്നു.

നോക്യാപ്പിന് നേരെയുണ്ടായ നടപടിയും ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂടങ്ങളുടെ കടന്നുകയറ്റത്തെ ശക്തമായി എതിര്‍ത്തിട്ടുള്ള സമൂഹമാണ് കേരളത്തിലേത്. അടിയന്തരാവസ്ഥക്കാലം മുതല്‍ ഇന്നുവരെ മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും മേലുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത പാരമ്പര്യം മലയാളി സമൂഹത്തിനുണ്ടെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

നോക്യാപിന് നേരെയുള്ള ഈ നടപടിയിലും പൊതുസമൂഹത്തിന്റെ ശക്തമായ ജാഗ്രതയും ഇടപെടലും ഉണ്ടാകേണ്ടതുണ്ട്. ഇന്ന് ഒരു മാധ്യമത്തിന്റെ ശബ്ദത്തിന് മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം നാളെ ഓരോ പൗരന്റെയും അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കുന്ന സാഹചര്യമായി മാറരുത്. അധികാരത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ്. ആ അവകാശം സംരക്ഷിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ ജാഗ്രതയിലൂടെയും ഇടപെടലിലൂടെയുമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

Related Posts

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
Kerala

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
75
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
128
അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
Kerala

അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

October 2, 2026
44
വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്
Kerala

വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്

October 2, 2026
47
തൃശൂർ മാളയിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം
Kerala

തൃശൂർ മാളയിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം

October 2, 2026
135
തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍
Kerala

തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

October 2, 2026
120

Recent News

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
3
കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

October 2, 2026
273
മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
75
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

October 2, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025