എടപ്പാൾ:ഇ ടി കുഞ്ഞനെപ്പോലുളള വിപ്ലവകാരികളും സാമൂഹിക പരിഷ്കര്‍ത്താക്കളും നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് പുതിയ തലമുറ അനുഭവിക്കുന്ന നേട്ടങ്ങളെന്ന് അഡ്വ കെ വിജയന്‍ അഭിപ്രായപ്പെട്ടു.അധ്യാപകദിനത്തോടനുബന്ധിച്ച് സമത്വവാദ സംഘം സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടി കുഞ്ഞന്‍ അക്ഷരാങ്കണം പുരസ്കാരം ഇ ടി കുഞ്ഞന്‍റെ മകന്‍ ഇ ടി ചന്ദ്രന്‍ അധ്യാപക ദമ്പതികളായ പി പി വാസുദേവന്‍ ,സാവിത്രി എന്നിവര്‍ക്ക് സമ്മാനിച്ചു.
എം ടി ജയരാജന്‍ അധ്യക്ഷത വഹിച്ചു.കവി ഡോ.ഹരിയാനന്ദ കുമാര്‍ പൊന്നാടയണിയിച്ചു.താജിഷ് ചേക്കോട് അധ്യാപകനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന കൊല്ലക്കണ്ണന്‍ ചാത്തന്‍ മാസ്റ്ററെ അനുസ്മരിച്ചു.ചിത്രകാരന്‍ മുരളി വിരിത്തറയില്‍ ആദരപ്രഭാഷണം നടത്തി .എ ടി വിനോദ് ,കെ കെ ജിഷാദ് ,സുമേഷ് നിഹാരിക ,കെ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.ഗായകന്‍ എടപ്പാള്‍ വിശ്വന്‍ ,പിപി വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു










