എടപ്പാൾ: ഇന്ത്യയുടെ അഭിമാനമായ ജനാധിപത്യം നിലനിർത്താനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ ഒന്നിച്ചു മുന്നേറണമെന്ന് കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് (KRTC) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യോഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ നിർവഹിച്ചു. വർഷങ്ങളായി നിഷേധിച്ചു വന്നിരുന്ന ഡി.എ, ഡി.ആർ എന്നിവ അനുവദിക്കാൻ തീരുമാനമെടുത്ത സംസ്ഥാന സർക്കാരിനെ യോഗം അഭിനന്ദിച്ചു.ജില്ലാ പ്രസിഡന്റ് കെ.പി. അബ്ദുൾ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കോയക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.എ. റഹ്മാൻ, ജില്ലാ സെക്രട്ടറി കെ. ശശിധരൻ, ഇ. കൃഷ്ണകുമാർ, ഇ. ഹൈദരലി, പി. വിനോദ് കുമാർ, കെ. സുരേഷ്, ഐബി മാത്യു എന്നിവർ യോഗത്തിൽ സംസാരിച്ചു.










