ചങ്ങരംകുളം:പാവിട്ടപ്പുറം എന്‍ സി എസ് സി
ക്ലബ്ബിന്റെ യുഎഇ കമ്മിറ്റി പാവിട്ടപ്പുറം പ്രദേശത്തെ പ്രവാസി സുഹൃത്തുക്കൾക്കായി സംഘടിപ്പിച്ച പ്രവാസി സൗഹൃദ സംഗമം സമാപിച്ചു. ഒത്തു ചേരാം കൂട്ടുകൂടാം എന്ന ക്യാപ്ഷനിൽ അജ്മാനിൽ സംഘടിപ്പിച്ച സംഗമം സൗഹൃദങ്ങൾ പുതുക്കാനും സന്തോഷങ്ങൾ പങ്ക് വെക്കാനുമുള്ള ഇടമായി മാറി. ക്ലബ്ബ് പ്രവാസി ലോകത്ത് ആദ്യമായി ഒരുക്കിയ ഈ സംഗമത്തിൽ എല്ലാ തിരക്കുകളും ഒക്കെ മാറ്റിവെച്ചു കൊണ്ട് മുപ്പത്തോളം പേർ എത്തി എന്നത് മുന്നോട്ടുള്ള പ്രയാണത്തിന് മുതൽ കൂട്ടാവുമെന്ന് എന്‍ സി എസ് സി,യുഎഇ കമ്മിറ്റി സെക്രട്ടറി കമറു പാവിട്ടപ്പുറം പറഞ്ഞു.വരും കാലങ്ങളിൽ ഫുട്ബാൾ മത്സരങ്ങൾ, സൗഹൃദ സംഗമങ്ങൾ തുടങ്ങി വ്യത്യസ്തപരിപാടികൾ കൂട്ടായ്മ ആലോചിക്കുന്നണ്ട്,ജിജീഷ്, മുനവർ,ആഷിക്, മുന്ന തുടങ്ങിയവർ നേതൃത്വം നൽകി







