ചങ്ങരംകുളം:കോക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന് വരുന്ന എടപ്പാള്‍ ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാം നാള്‍ സദസ്സിനെ ഇളക്കി മറിച്ച് ഹൈസ്കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗം കോല്‍ക്കളി മത്സരം സമാപിച്ചു.രണ്ടാം വേദിയില്‍ നടന്ന് വന്ന കോല്‍ക്കളി മത്സരം മത്സരാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് ഒന്നാം വേദിയിലേക്ക് മാറ്റുകയായിരുന്നു.ഇതോടെ മത്സരം ഒരു മണിക്കൂറോളം വൈകി.വട്ടപ്പാട്ട്,ദഫ്മുട്ട്,അറബനമുട്ട് അടക്കമുള്ള ജനകീയ ഇനങ്ങളും രണ്ടാം വേദിയിലാണ് നടന്ന് വന്നത്.മത്സര വേദി മാറിയതോടെ ഹയര്‍ സെക്കണ്ടറി വിഭാഗം കോല്‍ക്കളി ഒന്നാം വേദിയിലേക്ക് മാറ്റിയതാണ് മത്സരം വൈകാന്‍ കൂടുതല്‍ കാരണമായത്.11.45നാണ് രണ്ടാം ദിനത്തില്‍ മത്സരം അവസാനിച്ചത്.ചൊവ്വാഴ്ച മൂന്നാം ദിനത്തില്‍ കലോത്സവ വേദിയില്‍ കൂടുതല്‍ കളര്‍ഫുള്‍ മത്സരങ്ങള്‍ക്ക് വേദിയാവും.ബുധനാഴ്ച കലോത്സവം സമാപിക്കും







