ചങ്ങരംകുളം മണ്ഡലം കെ എൻ എം നടത്തുന്ന മദ്രസ്സ സർഗ്ഗമേളയിൽ 372 പോയിൻറ് നേടി സലഫിയ്യ മദ്രസ്സ എറവറാം കുന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വളയംകുളം എം വി എം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സർഗ്ഗ മേളയുടെ ഉദ്ഘാടനം ആലങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൽ മാജിദ് നിർവഹിച്ചു. വി മുഹമ്മദ് ഉണ്ണി ഹാജി അധ്യക്ഷത വഹിച്ചു, കുഞ്ഞുമുഹമ്മദ് പന്താവൂർ, കെ ഹമീദ് മാസ്റ്റർ, പി. പി.എം. അഷറഫ്, പി ഐ മുജീബ് റഹ്മാൻ, ഹമീദ് എൻ കോക്കൂർ, സൈനു മെച്ചിക്കൽ, കെ വി ഹസ്സൻ മാസ്റ്റർ, റഷീദ് മാസ്റ്റർ, ഇ എം മൊയ്തുണ്ണി,എന്നിവർ പ്രസംഗിച്ചു, രണ്ടാം സ്ഥാനം 347 പോയിന്റ് നേടി ദാറുസ്സലാം മദ്രസ്സ മൂക്കുതലയും, മൂന്നാം സ്ഥാനം 303 പോയിന്റ് നേടി സലഫിയ്യ മദ്രസ്സ പെരിങ്ങോടും കരസ്ഥമാക്കി







