എടപ്പാൾ കാവിൽപടിയില്‍ 19 വയസുകാരനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാവിൽപടി മേലെപുരക്കൽ മണികണ്ഠന്റെ മകൻ പ്രജിത്ത്(19)ആണ് മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.ഉറങ്ങാന്‍ കിടന്ന വീട്ടുകാര്‍ പുലര്‍ച്ചെ വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് പ്രജിത്തിനെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.പൊന്നാനി പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.അമ്മ.മഞ്ജു,സഹോദരൻ പ്രണവ്






