കുമരനല്ലൂർ:ഓണാഘോഷത്തോടനുബന്ധിച്ച് സ്പോട്ട് കുമരനല്ലൂർ സംഘടിപ്പിച്ച മിനി മാരത്തോൺ മൽസരത്തിൽ പുരുഷ വിഭാഗത്തിൽ അജ്മൽ വയനാട് ഒന്നാം സ്ഥാനവും അവിനാഷ് ചങ്ങരംകുളം രണ്ടാം സ്ഥാനവും പോട്ടൂർ മോഡേൺ സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സബീഹ് മൂന്നാം സ്ഥാനവും നേടി.വനിതാ വിഭാഗത്തിൽ ഡോ. രാധിക ശ്രീകുമാർ പെരിങ്ങോട് ഒന്നാം സ്ഥാനവും അഞ്ജന പി. പി. പെരിങ്ങോട് രണ്ടാം സ്ഥാനവും ഷമീറ ജസീർ കൊള്ളനൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കേരളത്തിലെ വിവിധ ജില്ലകളിൽ നിനായി 50 പേർ മൽസരത്തിൽ മാറ്റുരച്ചു.എംഎൽഎ വി. ടി. ബൽറാം ഉദ്ഘാടനം ചെയ്തു.സ്പോട്ട് പ്രസിഡന്റ് കെ.നൂറുൽ അമീൻ അധ്യക്ഷതവഹിച്ചു.കപ്പു ർ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ സമ്മാനദാനം നടത്തി.വൈസ് പ്രസിഡന്റ് പാറയിൽ രാജീവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ജിജി, വാർഡ് അംഗം അലി കുമരനല്ലൂർ, സ്പോട്ട് ജനറൽ സെക്രട്ടറി വി.കെ.അസീസ് ,സ്പോട്ട് ട്രഷറർ കെ.വി ഷാഹുൽ ഹമീദ്, കെ.കെ.ഷമീർ , ടി. കാലി ദ്, സി. എം. അലി, കെ. കെ. അബ്ദുൽ ഖാദർ ഹാജി,യു.മാധവൻകുട്ടി,കെ മുസ്തഫ., വി.കെ.അലിമോൻ,കെ.ഹംസ,സൈനുദ്ദീൻ വാക്കുളങ്ങര,എം. വി. നാസർ, എ പി ശിവൻ,ടി.ടി നൗഷാദ് . കെ. സാബി്ത് ,എം സുജിത് എം.എം.വിഫസൽ തുടങ്ങിയവർ പ്രസംഗിച്ചു.







