കോഴിക്കോട്:പരവതാനി വിവാദത്തിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.എം. ഷാജി. തനിക്ക് അങ്ങനെ ഒരു സംഭവം ഓർമ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയ ഉടൻ തന്നെ താൻ നേരെ വേദിയിലേക്ക് കയറുകയായിരുന്നു. വഴിയിൽ കാർപ്പറ്റ് വിരിച്ചത് ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല.താൻ മണ്ണിൽ ചവിട്ടി വളർന്നതാണെന്നും ഇത്തരം വാർത്തകൾ കെട്ടിച്ചമയ്ക്കുന്നതാണെന്നും മന്ത്രി ആരോപിച്ചു.
ആലപ്പുഴ ബീച്ചിൽ നടന്ന കുടുംബശ്രീ സംസ്ഥാന വിപണന മേളയിൽ പരവതാനി വിരിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി കാറിൽ നിന്നിറങ്ങിയില്ലെന്നായിരുന്നു വാര്‍ത്ത.കില, ക്ലീൻ കേരള, കുടുംബശ്രീ തുടങ്ങിയ എൽഎസ്ജിഡി മിഷനുകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെക്കാൾ കൂടുതൽ ശമ്പളം വാങ്ങി പാർട്ടിയുടെ താല്പര്യത്തിനായി മാത്രം ജോലി ചെയ്യുന്ന അനവധി ആളുകളുണ്ട്.ഇത്തരം പോസ്റ്റുകളിൽ നിന്ന് ആളുകളെ മാറ്റി വേറെയാളുകളെ പ്രതിഷ്ഠിക്കുകയല്ല, മറിച്ച് സർക്കാരിന്റെ പൊതുസ്വത്ത് കട്ടുമുടിക്കുന്ന ഈ സിപിഐഎം ലോബികളെ പൂർണമായി ഡെമോളിഷ് ചെയ്യുകയാണ് തന്റെ ലക്ഷ്യം.
നാളെ മന്ത്രിയായി ഇരുന്നില്ലെങ്കിലും താൻ ഇരിക്കുന്നിടത്തോളം കാലം ഇത്തരക്കാർക്കെതിരെ കർശന നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.പഞ്ചായത്തുകളിൽ നടക്കുന്ന പാർട്ടി പരിപാടികൾ വിജയിപ്പിക്കുന്നതിനോ മന്ത്രിമാരുടെ പ്രസംഗങ്ങളിൽ ആളെ കൂട്ടുന്നതിനോ കുടുംബശ്രീ വോളണ്ടിയർമാരെ ഉപയോഗിക്കുന്ന പാർട്ടി സിസ്റ്റം പൊളിക്കുക എന്നതും കുടുംബശ്രീയെ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് കൊണ്ടുവരിക എന്നതും സർക്കാരിന്റെ നിർബന്ധപൂർവമുള്ള ലക്ഷ്യമാണെന്ന് മന്ത്രി വ്യക്തമാക്കി






