തിരുവനന്തപുരം: പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ലോകയുക്തയെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ലോകയുക്തക്ക് മുന്നിലെത്തിയ രണ്ട് ഹരജികള്‍ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.മുഖ്യമന്ത്രി മലപ്പുറത്തേക്ക് ഹെലികോപ്റ്ററില്‍ പോയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കെ.എം. ഷാജഹാന്റെ ഹരജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസ് നവംബര്‍ മൂന്നിലേക്ക് മാറ്റി. മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹരജി ലോകായുക്ത ചെയ്തു.
നിലവിലെ കരാര്‍ പ്രകാരം പ്രതിമാസം 25 മണിക്കൂര്‍ പറക്കലിന് 80 ലക്ഷം രൂപയാണ് വാടക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതവും നല്‍കണം. ഇനി ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ലെങ്കിലും വാടക നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ.
ഇതിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെ കരാര്‍ പുതുക്കണമെന്ന് ഡിജിപി ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ പുതിയ ടെന്‍ഡര്‍ വിളിക്കുന്നത് ചെലവ് വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.നേരത്തെ പവന്‍ ഹന്‍സുമായിട്ടായിരുന്നു സര്‍ക്കാരിന്റെ കരാര്‍. പിന്നീട് ചിപ്‌സണ്‍ ഏവിയേഷനുമായി കരാറിൽ ഒപ്പുവെച്ചു. മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കില്‍ സര്‍വീസ് നല്‍കാമെന്നായിരുന്നു കരാര്‍ അവസാനിച്ചതിന് ശേഷം ചിപ്സണ്‍ നല്‍കിയ വാഗ്ദാനം.










