• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത

ckmnews by ckmnews
August 13, 2026
in Kerala
A A
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത
0
SHARES
16
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് ആയിരിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ഇന്ന് സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിന് സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Related Posts

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി
Kerala

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

August 13, 2026
15
യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും
Kerala

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

August 13, 2026
2
സംസ്ഥാനത്ത് ആശങ്കയുയർത്തി എലിപ്പനി, മലേറിയ, ഇൻഫ്ളുവൻസ വ്യാപനം
Kerala

സംസ്ഥാനത്ത് ആശങ്കയുയർത്തി എലിപ്പനി, മലേറിയ, ഇൻഫ്ളുവൻസ വ്യാപനം

August 13, 2026
13
ജീവനക്കാർ സഹകരിക്കുന്നില്ല; കെ.എസ്.ആർ.ടി.സി.യുടെ KL 15 കുപ്പിവെള്ളപദ്ധതി അവസാനിച്ചു
Kerala

ജീവനക്കാർ സഹകരിക്കുന്നില്ല; കെ.എസ്.ആർ.ടി.സി.യുടെ KL 15 കുപ്പിവെള്ളപദ്ധതി അവസാനിച്ചു

August 13, 2026
41
‘ദാമ്പത്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി പൂജ,യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാള്‍ പിടിയില്‍
Kerala

‘ദാമ്പത്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി പൂജ,യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാള്‍ പിടിയില്‍

August 13, 2026
0
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Kerala

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
1.2k
Next Post
ജീവനക്കാർ സഹകരിക്കുന്നില്ല; കെ.എസ്.ആർ.ടി.സി.യുടെ KL 15 കുപ്പിവെള്ളപദ്ധതി അവസാനിച്ചു

ജീവനക്കാർ സഹകരിക്കുന്നില്ല; കെ.എസ്.ആർ.ടി.സി.യുടെ KL 15 കുപ്പിവെള്ളപദ്ധതി അവസാനിച്ചു

Recent News

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

August 13, 2026
15
യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

August 13, 2026
2
സംസ്ഥാനത്ത് ആശങ്കയുയർത്തി എലിപ്പനി, മലേറിയ, ഇൻഫ്ളുവൻസ വ്യാപനം

സംസ്ഥാനത്ത് ആശങ്കയുയർത്തി എലിപ്പനി, മലേറിയ, ഇൻഫ്ളുവൻസ വ്യാപനം

August 13, 2026
13
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025