എടപ്പാള്‍:എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് സ്വദേശിയായ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു ‘ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയിലും ബൈക്കിലും ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റു.വ്യാഴാഴ്ച കാലത്ത് എട്ടരയോടെയാണ് അപകടം.തൃശ്ശൂര്‍ റോഡില്‍ ബസ്റ്റോപ്പിന് സമീപത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശികളെ സ്വകാര്യ ബസ്സ് ഇടിച്ചത്.ഗുരുതമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിച്ചിരുന്നു.ഇതെ ബസ്സ് തട്ടിയാണ് ഓട്ടോറിക്ഷയിലും ബൈക്കിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റത്.ഇവരെയും എടപ്പാളിലെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തമിഴ്നാട് സ്വദേശികളെ നിലവില്‍ തിരിച്ചറിഞ്ഞിട്ടില്ല.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്







