പടിഞ്ഞാറങ്ങാടി :ധർമ്മ സമരം കൊണ്ടും, സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ കൊണ്ടും ഇസ്‌ലാമിക ചരിത്രത്തിലെ മഹത് വ്യക്തിത്വം,ഫാത്തിഹുൽ ഖുദ്സ്
ഖുദ്സിന്റെ വിമോചകൻ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി(റ) ന്റെ നാമതേയത്തിൽ സംഘടനാപ്രവർത്തകരുടെ കരങ്ങളാൽ തൃത്താല മണ്ഡലത്തിൽ സ്ഥാപിതമായ അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,
രണ്ട് ദിവസങ്ങളിൽ ആയി അയ്യൂബി എജുസിറ്റിയിൽ നടക്കുന്ന ഉറൂസിൽ കുണ്ടൂർ ഉസ്താദ് അനുസ്മരണവും ഉണ്ടാകും. അയ്യൂബി എജുസിറ്റി പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്ലിയാർ പതാക ഉയർത്തി ഉറൂസിന് തുടക്കം കുറിച്ചു. കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോൺ പ്രസിഡന്റ് കരീം സഖഫി മാട്ടായ ഉദ്ഘാടനം നിർവഹിച്ചു.ഇബ്രാഹിം സഖാഫി താത്തൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഉറൂസെ അയ്യൂബി കൺവീനർ ശറഫുദ്ധീൻ അഹ്സനി അധ്യക്ഷത വഹിച്ച ചടങ്ങിൽ അയ്യൂബി എജുസിറ്റി ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി,ഷറഫുദ്ധീൻ സഅദി,ഇബ്രാഹിം സഅദി, സൈതാലി ഹാജി പറക്കുളം,
എന്നിവർ സംബന്ധിച്ചു.
അബ്ദുൽ കാദർ മണ്ണാറപറമ്പ് സ്വാഗതം ആശംസിച്ചു.സയ്യിദ് അലി അബ്ബാസ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.







