എടപ്പാള്‍: ആധാരം എഴുത്ത് ജോലി ചെയ്തിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.ഐലക്കാട് സ്വദേശി പുതുപറമ്പില്‍ നാരായണന്റെ മകന്‍ സുമേഷ്(44)നെയാണ് പെരുമ്പറമ്പിലുള്ള ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകിയിട്ടാണ് വീടിന്റെ അടുക്കളഭാഗത്ത് സുമേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പൊന്നാനി പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.പൊന്നാനി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.എടപ്പാള്‍ സബ് റജിസ്ട്രാര്‍ ഓഫീസിനടുത്ത് ആധാരമെഴുത്ത് ജോലികള്‍ ചെയ്ത് വരികയായിരുന്നു







