• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ckmnews by ckmnews
November 10, 2026
in UPDATES
A A
വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേരെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ നിറമരുതൂര്‍ ചക്കരമൂല കണ്ണംവളപ്പില്‍ സുഹൈദ് (25), എ.ആര്‍ നഗര്‍ യാറത്തുംപടി പാലമാത്തില്‍ പുതുപ്പറമ്പില്‍ ഉബൈദ് (32), 17 വയസ്സുകാരന്‍ എന്നിവരാണ് പിടിയിലായത്. തിരൂരങ്ങാടി ടി.സി റോഡിലെ മച്ചിങ്ങല്‍ സുബൈറിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. സുബൈറിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 24 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്. മോഷണം നടക്കുമ്പോള്‍ സുബൈറിന്‍റെ ഭാര്യയും മക്കളും വീടിന്റെ മുകള്‍നിലയിലായിരുന്നു. ഈ സമയത്താണ് പ്രതികള്‍ വീട്ടിലെത്തി മോഷണം നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും അലമാര പൂട്ടിയിട്ടില്ലാത്തതിനാല്‍ എളുപ്പത്തില്‍ കൈക്കലാക്കാന്‍ കഴിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചാണ് മറ്റു പ്രതികള്‍ മോഷണം നടത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷണവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും പണവും പ്രതികളില്‍നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

അറസ്റ്റിലായ സുഹൈദിന്റെ പേരില്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ വധശ്രമക്കേസും താനൂര്‍ പൊലീസ് സ്റ്റേഷനില്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസുമുണ്ട്. ഉബൈദിന്റെ പേരില്‍ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ ഭീഷണിപ്പെടുത്തി പണം അപഹരിച്ച രണ്ട് കേസുകളും കത്തിക്കുത്ത് കേസുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും മോഷണത്തിന് പിന്നിലെ ആസൂത്രണവും പൊലീസ് പരിശോധിച്ചുവരികയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Related Posts

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും
UPDATES

2
കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

5
വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്‌വർക്ക്; ആശയവിനിമയം ഇൻസ്റ്റഗ്രാം വഴി; രണ്ട് ഏജൻ്റുമാർ പിടിയിൽ

134
ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

25
പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്

19
Next Post
കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം'ആലോചനയോഗം ചേർന്നു

Recent News

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

November 10, 2026
2
കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

November 10, 2026
3
വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

November 10, 2026
3
ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

November 10, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025