എടപ്പാൾ :പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയ്ഡഡ് സ്കൂൾ മാനേജ്മെൻ്റ് പങ്കു വലുതാണെന്ന് എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആശ ജോസ് പറഞ്ഞു.കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കെ.സി.രാധാകൃഷ്ണൻ .അധ്യക്ഷനായിരുന്നു ബി.പി.സി.എ,കേശവൻ നമ്പിഷൻ, കെ ഉണ്ണികൃഷ്ണൻ,ബഷീർ കക്കടിക്കൽ, വി. ടി ജയപ്രകാശ്,ശബരിഗിരീഷ്, വത്സല കക്കടിപ്പുറം എന്നിവർ സംസാരിച്ചു.ഷെയ്സൺ പാലക്കൽ സ്വാഗതവും സി.എസ്. മോഹൻദാസ് നന്ദിയും പറഞ്ഞു.ഉപജില്ലയിലെ വിവിധ എയിഡഡ് വിദ്യാലയങ്ങളിലെ മാനേജർമാർ യോഗത്തിൽ പങ്കെടുത്തു







