കടവല്ലൂർ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സംസ്കൃത കോളേജിൽ നിന്ന് എം.എ. സംസ്കൃതം ‘ന്യായം’ വിഷയത്തിൽ രണ്ടാം റാങ്ക് നേടിയ കടവല്ലൂർ വട്ടമാവ് സ്വദേശിനി AU ഉണ്ണിമായയെ നാട്ടുകാർ ആദരിച്ചു.
കടവല്ലൂർ ഗ്രാമപഞ്ചായത്ത് വട്ടമാവ് നാലാം വാർഡ് മെമ്പർ രജിത ആനന്ദൻ, ഡി.വൈ.എഫ്.ഐ വട്ടമാവ് സെന്റർ യൂണിറ്റ് പ്രസിഡന്റ് സനുഷ, സെക്രട്ടറി അഭിനന്ദ്, പട്ടികജാതി ക്ഷേമ സമിതി അംഗം എ.കെ. വേലായുധൻ, സി.പി.ഐ.എം വട്ടമാവ് മുൻ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കെ.സി. കുമാരൻ, സി.പി.ഐ.എം വട്ടമാവ് ബ്രാഞ്ച് അംഗങ്ങളായ വി.എം. ബിനു, ആനന്ദൻ കെ.എസ്., ഡി.വൈ.എഫ്.ഐ കടവല്ലൂർ വെസ്റ്റ് മേഖല കമ്മിറ്റി അംഗങ്ങളായ രൺദീപ്, രാജേഷ്, സുജിത്ത്, പി.കെ.എസ് വട്ടമാവ് യൂണിറ്റ് സെക്രട്ടറി എം.എ. അഭിലാഷ് എന്നിവരും നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്നാണ് വിദ്യാർത്ഥിനിയെ ആദരിച്ചത്.
വട്ടമാവിൽ താമസിക്കുന്ന അച്ചോത്ത്പ്പടി ഉണ്ണി–കമലം ദമ്പതികളുടെ മകളാണ് ഉണ്ണിമായ. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളായ ഉണ്ണിമായയുടെ മികച്ച നേട്ടത്തിൽ അഭിമാനാം കൊള്ളുകയാണ് നാട്ടുകാരും കുടുംബവും.









