കണ്ണൂർ: ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പഞ്ചായത്ത് യോഗത്തിനെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മേപ്പയിൽ സ്വദേശിനി ദീപ ലേഖയാണ് മരിച്ചത്.പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപ ലേഖ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിനിടെ, ദീപ ലേഖയ്ക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെയാണ് സംഭവം ഉണ്ടായതെന്നാണ് വിവരം. സ്ഥലംമാറ്റത്തിൽ മനോവിഷമം ഉണ്ടായിരുന്നതായി ദീപ ലേഖ പറഞ്ഞിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.








