ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് ചിയ്യാനൂർ ഗവ:എൽ പി സ്കൂളിൽ നടന്നു.വാർഡ് മെമ്പർ വിപിൻ കെ വി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം ഷാനവാസ് വട്ടത്തൂർ, സി ഡി എസ് പ്രസിഡന്റ് റഷീദ,വൈ:പ്രസിഡന്റ് ഷാനിബ സൈനുദ്ധീൻ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ നടന്ന അദാലത്തിൽ ജപ്തി നടപടികൾ,ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിവെക്കൽ,അതിർത്തി തർക്കങ്ങൾ,വീടുകളിലേക്ക് വഴി ഇല്ലാത്ത ബുദ്ധിമുട്ടുകൾ,ഉപജീവനം വഴിമുട്ടിയവർ,മരുന്നിനും ഭക്ഷണത്തിനും പ്രയാസമനുഭവിക്കുന്നവർ,അഴുക്കു ചാലുകൾ മൂലമുള്ള വിവിധ പ്രയാസങ്ങൾ,വിവിധ സർക്കാർ ഓഫീസുകളിൽ കെട്ടികിടക്കുന്ന അപേക്ഷകൾ, നഞ്ച ഭൂമിയായതിനാൽ വീട്ട് നമ്പറുകൾ കിട്ടാത്തവർ, ഭവന നിർമാണം പാതിവഴിയിൽ മുടങ്ങി കിടക്കുന്നവർ തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചു.മേൽ പറഞ്ഞ കാര്യങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തി പ്രശ്ന പരിഹാരത്തിനായി പരിശ്രമിക്കുമെന്ന് മെമ്പർ അറിയിച്ചു








