• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഓണക്കാല വിപണിയിടപെടലിന് 20 കോടി; ഭരണാനുമതി നൽകി കൃഷിവകുപ്പ്

ckmnews by ckmnews
July 29, 2026
in Kerala
A A
ഓണക്കാല വിപണിയിടപെടലിന് 20 കോടി; ഭരണാനുമതി നൽകി കൃഷിവകുപ്പ്
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് കാർഷിക ഉൽപ്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനും വിപണിയിടപെടൽ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് ന്യായവില ലഭ്യമാക്കുന്നതിനുമായി 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയതായി കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.വിപണിയിലെ വിലയിടിവ് മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം കുറയ്ക്കുകയും കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുകയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായമായ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കർഷകരിൽ നിന്ന് വിവിധ കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും ഓണക്കാലത്ത് സംസ്ഥാന വ്യാപകമായി വിപണിയിടപെടൽ നടത്തി വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിനുമുള്ള ചെലവുകളാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഹോർട്ടികോർപ്പ് മുഖേന കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് 6.98 കോടി, കേരാഫെഡ് മുഖേന പച്ചത്തേങ്ങ സംഭരണത്തിന് 2 കോടി, സംസ്ഥാനത്തുടനീളം ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിന് 10.24 കോടി എന്നിവ അനുവദിച്ചിട്ടുണ്ട്. കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് പദ്ധതിയിൽ താങ്ങുവില ഇനത്തിൽ 75 ലക്ഷം, തേങ്ങ സംഭരണ സമിതിയുടെ പ്രവർത്തനച്ചെലവിനായി 2.82 ലക്ഷം വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ സമയബന്ധിതവും കാര്യക്ഷമവുമായ നിർവഹണം ഉറപ്പാക്കുന്നതിനായി നിർവഹണ ഏജൻസികൾ ത്രൈമാസ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും പദ്ധതികളുടെ ഫലപ്രദമായ നിരീക്ഷണം കൃഷിവകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഹോർട്ടികോർപ്പിന് അനുവദിച്ച ആകെ തുകയിൽ 1 കോടി രൂപ സാമ്പത്തിക വർഷം അവസാനമായതിനാൽ വനിയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ആ തുക ഈ വർഷം മുൻകൂറായി അനുവദിച്ച് നൽകിയതിന് പുറമെയാണ് ഇപ്പോൾ 6.98 കോടി രൂപയ്ക്ക് കൂടി ഭരണാനുമതിയായത്.

ഓണക്കാലത്ത് കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാക്കുന്നതിനും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ പച്ചക്കറികളും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനും ഈ വിപണിയിടപെടൽ പദ്ധതി നിർണായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts

അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി
Kerala

അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി

September 22, 2026
6
വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും
Kerala

വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും

September 22, 2026
13
കൃഷി ചെയ്താൽ ഗ്രേസ് മാർക്ക്!; ‘പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം’-മന്ത്രി ടി.സിദ്ദിഖ്‌
Kerala

കൃഷി ചെയ്താൽ ഗ്രേസ് മാർക്ക്!; ‘പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം’-മന്ത്രി ടി.സിദ്ദിഖ്‌

September 22, 2026
15
പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; സിഎംആർഎൽ- എക്സാലോജിക് കേസിൽ എഫ്‌ഐആർ ഉടൻ
Kerala

പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; സിഎംആർഎൽ- എക്സാലോജിക് കേസിൽ എഫ്‌ഐആർ ഉടൻ

September 22, 2026
25
വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ല; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭ്യമല്ലെന്ന് സണ്ണി ജോസഫ്
Kerala

വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ല; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭ്യമല്ലെന്ന് സണ്ണി ജോസഫ്

September 22, 2026
15
അനധികൃത പാർക്കിങ്: ഏഴ് ദിവസത്തിൽ ഈടാക്കിയത് 1.08 കോടിരൂപ പിഴ, നിയമലംഘനം ഇനിയും ശ്രദ്ധയിൽപ്പെടുത്താം
Kerala

അനധികൃത പാർക്കിങ്: ഏഴ് ദിവസത്തിൽ ഈടാക്കിയത് 1.08 കോടിരൂപ പിഴ, നിയമലംഘനം ഇനിയും ശ്രദ്ധയിൽപ്പെടുത്താം

September 22, 2026
4
Next Post
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

Recent News

അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി

അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി

September 22, 2026
6
വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും

വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും

September 22, 2026
13
കൃഷി ചെയ്താൽ ഗ്രേസ് മാർക്ക്!; ‘പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം’-മന്ത്രി ടി.സിദ്ദിഖ്‌

കൃഷി ചെയ്താൽ ഗ്രേസ് മാർക്ക്!; ‘പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം’-മന്ത്രി ടി.സിദ്ദിഖ്‌

September 22, 2026
15
പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; സിഎംആർഎൽ- എക്സാലോജിക് കേസിൽ എഫ്‌ഐആർ ഉടൻ

പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; സിഎംആർഎൽ- എക്സാലോജിക് കേസിൽ എഫ്‌ഐആർ ഉടൻ

September 22, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025