• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിർമ്മാണ സാമഗ്രികൾക്ക് തമിഴ്‌നാടിന്റെ നിയന്ത്രണം; മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് വി.ഡി സതീശൻ

ckmnews by ckmnews
July 28, 2026
in Kerala
A A
നിർമ്മാണ സാമഗ്രികൾക്ക് തമിഴ്‌നാടിന്റെ നിയന്ത്രണം; മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് വി.ഡി സതീശൻ
0
SHARES
193
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസന പദ്ധതികൾ നേരിടുന്ന നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് കത്തയച്ചു. മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നതിന് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ സാരമായി ബാധിച്ചിരിക്കുകയാണ്. അയൽസംസ്ഥാനങ്ങൾ തമ്മിലുള്ള ദീർഘകാല ബന്ധവും സഹകരണവും മുൻനിർത്തി ഇക്കാര്യത്തിൽ വ്യക്തിപരമായ ഇടപെടൽ വേണമെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടത്.

ജൂലായ് ഒമ്പതിന് തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരമാണ് കല്ലുകളുടെയും മറ്റ് നിർമ്മാണ സാമഗ്രികളുടെയും അന്തർസംസ്ഥാന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത് തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി എന്നീ ജില്ലകളിൽ നിന്നുള്ള പാറകളുടെയും മെറ്റലുകളുടെയും വരവ് ഗണ്യമായി കുറയാൻ കാരണമായി. കേരളത്തിലെ ദേശീയപാത നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കളുടെ പ്രധാന ഉറവിടം ഈ ജില്ലകളാണ്. പുതിയ നിയന്ത്രണങ്ങൾ വിതരണ ശൃംഖലയെ തകർക്കുകയും നിർമ്മാണ പ്രവർത്തനങ്ങളിൽ വലിയ കാലതാമസത്തിന് വഴിവെക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത വികസന പദ്ധതികൾ കേരളത്തിന് മാത്രമല്ല, തെക്കേ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് വി.ഡി. സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വല്ലർപാടം കണ്ടെയ്നർ ടെർമിനൽ എന്നിവയിലേക്കുള്ള മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഈ റോഡുകൾ അനിവാര്യമാണ്. പ്രാദേശിക വികസനം ശക്തിപ്പെടുത്തുന്നതിനൊപ്പം ദക്ഷിണേന്ത്യയുടെ ആഗോള വിപണിയിലെ മത്സരക്ഷമത വർദ്ധിപ്പിക്കാനും ഈ പദ്ധതികൾ വലിയ സംഭാവന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ കല്ലുകളും മെറ്റലുകളും ലഭ്യമാകുന്നതിന് വലിയ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതുകൊണ്ട് തന്നെ തമിഴ്‌നാടിന്റെ സ്വാഭാവിക വിഭവങ്ങളുടെ സുസ്ഥിരമായ മാനേജ്‌മെന്റിനെ ബാധിക്കാത്ത വിധത്തിൽ, ദേശീയ പ്രാധാന്യമുള്ള പദ്ധതികൾക്കായി പ്രത്യേക ഇളവുകൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Posts

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്
Kerala

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
64
പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി
Kerala

പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി

September 11, 2026
57
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
Kerala

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

September 11, 2026
31
‘വൈറ്റമിൻ  ഗുളികയ്ക്ക് പകരം  ഉത്തേജക  മരുന്ന് നൽകി’; പാലക്കാട്ടെ  കായികാദ്ധ്യാപകനെതിരെ ആരോപണം
Kerala

‘വൈറ്റമിൻ  ഗുളികയ്ക്ക് പകരം  ഉത്തേജക  മരുന്ന് നൽകി’; പാലക്കാട്ടെ  കായികാദ്ധ്യാപകനെതിരെ ആരോപണം

September 11, 2026
40
രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്
Business

രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്

September 11, 2026
75
മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല
Kerala

മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

September 11, 2026
28
Next Post
മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Recent News

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
64
പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി

പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി

September 11, 2026
57
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

September 11, 2026
31
‘വൈറ്റമിൻ  ഗുളികയ്ക്ക് പകരം  ഉത്തേജക  മരുന്ന് നൽകി’; പാലക്കാട്ടെ  കായികാദ്ധ്യാപകനെതിരെ ആരോപണം

‘വൈറ്റമിൻ  ഗുളികയ്ക്ക് പകരം  ഉത്തേജക  മരുന്ന് നൽകി’; പാലക്കാട്ടെ  കായികാദ്ധ്യാപകനെതിരെ ആരോപണം

September 11, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025