• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു; 9 പേര്‍ക്ക് പരിക്ക്

ckmnews by ckmnews
July 20, 2026
in Kerala
A A
വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു; 9 പേര്‍ക്ക് പരിക്ക്
0
SHARES
64
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വടക്കഞ്ചേരി റോയല്‍ ജംഗ്ഷനു സമീപം ആണ് അപകടം നടന്നത്. ബസിലെ ഡ്രൈവര്‍ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, ബസിലെ 7 യാത്രക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവര്‍ക്കും സഹായിക്കും ശരീരത്തില്‍ പൊള്ളലേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം നടന്നത്.തങ്കം ജംഗ്ഷനില്‍ നിന്ന് സര്‍വീസ് റോഡ് വഴി വരികയായിരുന്ന ദീര്‍ഘദൂര സര്‍വീസ് ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ലോറി റോയല്‍ ജംഗ്ഷനു സമീപം കെഎസ്ആര്‍ടിസി ഡിപ്പോ ഭാഗത്തെ അടിപ്പാതയിലൂടെ സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ ഓടാനായി ഉപയോഗിക്കുന്ന ഇന്ധനം നിറച്ച 40 ഓളം സിലിണ്ടര്‍ ആണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് വന്ന സിഎന്‍ജി വാതകം ഉഗ്ര ശബ്ദത്തോടെയാണ് പരന്നത്. ഇത് പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവരെ പരിഭ്രാന്തിയിലാക്കിയിരുന്നു.

വാതകം പുറത്തേക്ക് വന്ന സമയത്താണ് ഡ്രൈവര്‍ക്കും സഹായിക്കും പൊള്ളലേറ്റത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വടക്കഞ്ചേരി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ഗ്യാസ് നിര്‍വീര്യമാക്കി. ഹൈവേ പൊലീസും വടക്കഞ്ചേരി പൊലീസും ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
87
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
216
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
108
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
48
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
95
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
74
Next Post
റോഡ്രി, കുബാർസി, സിമോൺ; പുരസ്‌കാരങ്ങൾ തൂത്തുവാരി സ്പെയ്ൻ താരങ്ങൾ

റോഡ്രി, കുബാർസി, സിമോൺ; പുരസ്‌കാരങ്ങൾ തൂത്തുവാരി സ്പെയ്ൻ താരങ്ങൾ

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
225
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
87
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
216
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
219
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025