എടപ്പാൾ:ഓപ്പറേഷൻ തുഫാൻ’ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി തലമുണ്ട സി. എച്ച് കൾച്ചറൽ സെന്റർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.കായികരംഗത്തിലൂടെ യുവതലമുറയിൽ ലഹരിക്കെതിരെ ബോധവൽക്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.അന്താരാഷ്ട്ര ടീമുകളായ അർജന്റീന,സ്പെയിൻ എന്നിവരുടെ ജഴ്സി അണിഞ്ഞാണ് കളിക്കാർ മത്സരത്തിൽ അണിനിരന്നത്.കുറ്റിപ്പുറം റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രമോദ് പി. പി മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ വി. കെ. എ മജീദ് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷറ ജലീൽ മുഖ്യാതിഥിയായിരുന്നു. പത്തിൽ സിറാജ്, ഹാരിസ്. ടി, ഹിളർ തലമുണ്ട, അഫ്സൽ. ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.ലഹരിവിരുദ്ധ സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി സി.എച്ച് കൾച്ചറൽ സെന്റർ തയ്യാറാക്കിയ പ്രത്യേക ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ ഫ്രെയിം ചടങ്ങിൽ വെച്ച് കുട്ടികൾക്ക് കൈമാറി.









