ചങ്ങരംകുളം:അര്‍ജന്റീന സ്പെയിന്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ചങ്ങരംകുളത്തും ആവേശം അലതല്ലും. ബിഗ് സ്ക്രീനില്‍ മത്സരം കാണാന്‍ വിപുലമായ സൗകര്യങ്ങളാണ് അര്‍ജന്റീന ആരാധകര്‍ ചങ്ങരംകുളത്ത് ഒരുക്കിയിരിക്കുന്നത്.ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ പുതിയ ടാക്സി സ്റ്റാന്റിലാണ് ബിഗ് സ്ക്രീന്‍ ഒരുക്കുന്നത്.ആയിരത്തിലതികം ആളുകള്‍ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഒരുക്കിയതായാണ് സംഘാടകര്‍ അറിയിച്ചത്.വേള്‍ഡ് കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിപുലമായി ലോകകപ്പ് ഫൈനല്‍ മത്സരം കാണാനുള്ള സൗകര്യം ചങ്ങരംകുളത്ത് ഒരുങ്ങുന്നത്.ഇത്തവണയും ലോകകപ്പ് മെസ്സിപ്പട നെഞ്ചിലേറ്റുമെന്ന ആത്മവിശ്വാസത്തിലാണ് അര്‍ജ്ജന്റീന ആരാധകര്‍







