ചങ്ങരംകുളം:സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് (DTE) നടത്തിയ കേരള സ്റ്റേറ്റ് ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KS-DAT) പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി ചങ്ങരംകുളം സ്വദേശിനി തഹിയ ഇർഷാദ് നാടിന്റെ അഭിമാനമായി.സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയാണ് തഹിയ ഈ തിളക്കമാർന്ന നേട്ടം കൈവരിച്ചത്.കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സുകളിലേക്കുള്ള പ്രവേശന യോഗ്യത നിശ്ചയിക്കുന്നത് ഈ പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിലാണ്. ഡിസൈനിങ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷയാണിത്.
കോക്കൂർ സ്വദേശി പി.പി.ഇർഷാദിന്റെയും റുക്സാന ഇർഷാദിന്റെയും മകളാണ് തഹിയ.മികച്ച വിജയം നേടിയ തഹിയയെ അധ്യാപകരും സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് അനുമോദിച്ചു.അമാൻ ഇർഷാദ്, ഹനിയ, ഹയാൽ, നെഹാൻ എന്നിവർ സഹോദരങ്ങളാണ്.






