ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എം പി കുട്ടൻനായരുടെ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി. മുക്കുതല മുക്തിധാമേശ്വരി ഹാളിൽ നടന്ന ചടങ്ങില്‍ പുരസ്കാര ജേതാവ് ആലംകോട് ലീലാകൃഷ്ണന് പുരസ്കാരം സമ്മാനിച്ചു.സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എം. ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ. എം. എ. നാരായണൻ, അധ്യക്ഷത വഹിച്ചു.ടി സത്യൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ
ഡോ. മോഹന കൃഷ്ണൻ, പി വിജയൻ, അജയഘോഷ്, പ്രതീ ജ തുടങ്ങിയവർ ആശംസകൾ നേർന്നു. പുരസ്കാര ജേതാവ് ആലംകോട് ലീലാകൃഷ്ണൻ മറുപടി പ്രസംഗം നടത്തി.കെ കെ സതീശൻ നന്ദിയും പറഞ്ഞു






