പൊന്നാനി: ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ്സ് പൊന്നാനി മണ്ഡലം കമ്മിറ്റി പുഷപാർച്ചനയും അസ്മരണവും നടത്തി.ചന്തപ്പടിയിൽ നടന്ന ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്‌ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.കേരളത്തിലെ അശരണരും,ദരിദ്രരുമായവരെയും ,രോഗികളായി ചികിത്സ ലഭിക്കാതെ ദുരിതമനുഭാവിച്ച ജനങ്ങളെ ചേർത്ത് പിടിച്ച, വലിയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വവും നൽകിയ കേരളം കണ്ട മികച്ച ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് ടി.കെ.അഷറഫ് പറഞ്ഞു.ഉമ്മൻ ചാണ്ടി കേരളത്തിൻ്റെ ജനമനസുകളിൽ എക്കാലവും ജീവിക്കുമെന്നും ടി.കെ. അഷറഫ് പറഞ്ഞു.എം.രാമനാഥൻ, എ.പവിത്രകുമാർ, ഒ.ഐ.സി. സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലീംകളക്കര, കെ മുരളീധരൻ, ജലീൽ പള്ളി താഴത്ത്,എം.ബക്കർ മുസ്സ, പി. സെക്കീർ, ഒ.ഐ.സി. സി ഖത്തർ നേതാവ് എം.വി. മുഹമ്മദാലി, എസ്. മുസ്തഫ, ബാവ, ഹനീഫ പുതുപൊന്നാനി, രാജ്‌കുമാർ കുറ്റിക്കാട്, സതീശൻ പള്ളപ്രം, കെ. വസുന്ദരൻ, അരവിന്ദൻ, കെ. കേശവൻ, സധാനന്ദൻ, യശോദ, രാജു, ഷറഫു എന്നിവർ പങ്കെടുത്ത് സംസാരിച്ചു.







