പൊന്നാനി:കഴിഞ്ഞദിവസം അന്തരിച്ച പൊന്നാനി എംഇഎസ് കോളേജ് അലുമിനി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ഇ കെ ഖലീലിന്റെ നിര്യാണത്തിൽ അനുശോചനം യോഗം സംഘടിപ്പിച്ചു.കോളേജ് അലുമിനി അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സഹപാഠികളും,അധ്യാപകരും,സുഹൃത്തുക്കളും ഇ കെ ഖലീലിന്റെ ക്യാമ്പസ് ജീവിതകാലവും,ഒന്നിച്ചുള്ള അനുഭവങ്ങളും പങ്കുവെച്ചു.അനുസ്മരണ യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് കെ ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെപി അൻവർ സ്വാഗതം പറഞ്ഞു.കേരള പി.എസ്.സി. – വഖഫ് ബോർഡ് മുൻ ചെയർമാൻ അഡ്വ എം കെ സക്കീർ, മുൻ
പ്രിൻസിപ്പൽ വി കെ ബേബി, എം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ദീൻ,കോളേജ് കമ്മിറ്റി സെക്രട്ടറി പ്രൊഫ.ബാബു ഇബ്രാഹിം, ടി കെ ഇസ്മായിൽ,
രാമനാഥൻ,ഉദയഭാനു,സുഭാഷ്, അശോകൻ വെള്ളാനി തുടങ്ങിയവർ സംസാരിച്ചു.







