വരവൂർ: വരവൂർ പഞ്ചായത്തിലെ പിലക്കാട് ബന്ധുവീട്ടില്‍ വിരുന്ന് വന്ന യുവതി മുങ്ങി മരിച്ചു.ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടില്‍ നാസറിന്റെ മകൾ ഹസ്ന (19) ആണ് മരിച്ചത്.
പിലക്കാട് പോസ്റ്റ് ഓഫീസിനു സമീപം നടുവട്ടം റോഡിലെ തറയിൽ വീട്ടില്‍ ഹൈദ്രോസിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഹസ്ന.ഞായറാഴ്ച വൈകുന്നേരത്തോടെ വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു ഹസ്നയും കൂട്ടുകാരും.
കുളത്തിൽ നിന്ന് ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയവർ 2 പേരെ രക്ഷപ്പെടുത്തി.എന്നാൽ ഹസ്നയുടെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല







