ചങ്ങരംകുളം:കാലവർഷം കനത്താൽ ഭയപ്പാടോടെ കഴിഞ്ഞിരുന്ന ഐനിച്ചോട് ഉന്നതി നിവാസികൾക്ക് ഇനി ആശ്വാസം.അപകട ഭീഷണിയില്‍ നിന്നിരുന്ന ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ബീമാ കാരനായ പടുമരം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ മുറിച്ച് നീക്കി.മരം കടപുഴകി നിൽക്കുന്നത് പ്രദേശത്തുകാർക്ക് ഭീഷണിയായിരുന്നു.വാർഡ് മെമ്പറും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ തസ്‌നി റഫീഖിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി വനം വകുപ്പ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റുകളുടെ അനുമതിയോടെയാണ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ബോർഡ് അടിയന്തിര നടപടി സ്വീകരിച്ചുകൊണ്ട് മരം മുറിച്ച് മാറ്റിയത്







