മാറഞ്ചേരി: സാന്ത്വന പരിചരണ പുനരി ധിവാസ കേന്ദ്രമായ കോതമംഗലം പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു.മാറഞ്ചേരി ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് യാത്ര നടത്തിയത്.രണ്ട് ബസുകളിലായാണ് കാലത്ത് യാത്ര പുറപ്പെട്ടത്.സമാധാനത്തിൻ്റെ താഴ്‌വരയായ സ്ഥാപനത്തിലെ ഏഴ് ബ്ലോക്കുകളിലെയും നിസ്സഹായരും നിരാലംഭരുമായ മനുഷ്യർക്ക് വളരെ ഉത്തരവാദിത്വത്തോടെ ചികിത്സയും പരിചരണവും നൽകുന്നത് ഏറെ പ്രശംസനീയമായ കാഴ്ചയായിരുന്നു.ആയിരത്തിൽ പരം വരുന്ന അന്തേവാസികളെ നേരിട്ട് കാണാനും ആശയവിനിമയം നടത്താനും സാധിച്ചു.ഇവരെ പരിചരിക്കുന്നതിനു നിസ്വാർത്ഥതയോടെ ജോലി ചെയ്യുന്ന വളണ്ടിയർമാരുടെയും ജീവനക്കാരുടെയും സേവനം പ്രത്യേകം പ്രശംസ അർഹിക്കുന്നതായിരുന്നു.ബ്ലോക്കുകളിലെ അന്തേവാസികളെ കണ്ടതിന് ശേഷം കോൺഫ്രൻസ് ഹാളിൽ എല്ലാവരും ഒരുമിച്ച് കൂടി അനുഭവങ്ങൾ പങ്ക് വെച്ചു. ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്റ്റർ എ അബ്ദുൾ ലത്തീഫ് ആമുഖ പ്രഭാഷണം നടത്തി. പീസ് വാലി മാതൃകയിൽ മാറഞ്ചേരിയിൽ ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സംവിധാനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. പീസ് വാലി ചെയർമാൻ അബൂബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പീസ് വാലിയിൽ നടത്തി കൊണ്ടിരുന്ന പ്രവർത്തനങ്ങൾ വീഡിയോടെ സഹായത്തോടെ അദ്ദേഹം വിശദീകരിച്ചു. പീസ് വാലിയിലെ അന്തേവാസികളുടെ പരിചരണത്തിന് ലക്ഷക്കണക്കിന് രൂപയാണ് ഓരോ ദിവസവും ചെലവഴിച്ച് കൊണ്ടിരിക്കുന്നത്.ഉദാരമതികളുടെ നിർലോപമായ സഹായങ്ങളാലാണ് ഇവയെല്ലാം നടന്ന് കൊണ്ടിരിക്കുന്നത്.പീസ് വാലിയിൽ നടത്താൻ ഉദ്ദേശിക്കുന്ന ഭാവി പദ്ധതികളും ചെയർമാൻ അബൂബക്കർ സാഹിബ് വിശദീകരിച്ചു. പീസ് വാലി എക്സിക്യൂട്ടീവ് ഡയറക്റ്റർ ബാസിത് പീസ് വാലിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു.അനുഭവങ്ങൾ പങ്ക് വെച്ച് കൊണ്ട് നിഷാദ്,ലത ടീച്ചർ,അബൂബക്കർ,മുഹമ്മദലി പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ബോർഡ് അംഗം ഷംസുദ്ധീൻ നദ്‌വി സമാപന പ്രസംഗം നിർവ്വഹിച്ചു.യാത്രക്ക് ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ കോർഡിനേറ്റർ മുഹമ്മദുണ്ണി മാനേരി ,എക്സിക്യൂട്ടീവ് അംഗങ്ങളായ കാട്ടിൽ മുഹമ്മദ് കുട്ടി,ടി.അലി, ബക്കർ വടമുക്ക്,ഹരീന്ദ്രനാഥ്,കിം അബ്ദുറഹ്‌മാൻ,റംഷാദ്, ഖാലിദ് മംഗലത്തേൽ, ഇ യം മുഹമ്മദ്, ലത ടീച്ചർ എന്നിവർ നേതൃത്വം നൽകി.യാത്രാ അംഗങ്ങൾ ശേഖരിച്ച സംഭാവന എ.അബ്ദുല്‍ ലത്തീഫ് ,ഉണ്ണി മാനേരി ,മുഹമ്മദ് കുട്ടി എന്നിവർ പീസ് വാലി അധികൃതർക്ക് കൈമാറി







