എടപ്പാൾ :പൊതുപ്രവർത്തനത്തിന് ആരാധനയോളം പ്രാധാന്യമുണ്ടെന്ന് കേരള പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി അഡ്വ:എൻ ഷംസുദ്ദീൻ പ്രസ്താവിച്ചു.വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവന ക്ക് എംവി യൂസഫ് മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഇബ്രാഹിം മുതൂരിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം
സ്വാതന്ത്ര്യസമര കാലം മുതൽ തന്നെ അധ്യാപകരുടെ നേതൃത്വവും പ്രവർത്തനവും ഇന്ത്യയിൽ സാർവത്രികമാണ്.ഇന്നും അധ്യാപകർ വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങളോടൊപ്പം തന്നെ പൊതുരംഗത്തും നിറഞ്ഞുനിൽക്കുന്നു. ഇത്തരം നിറഞ്ഞുനിൽക്കുന്നവരെ സമൂഹം ആദരിക്കുകയും അംഗീകാരങ്ങൾ നൽകുകയും ചെയ്യുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വീഡിയോ സന്ദേശം ചടങ്ങിൽ അവതരിപ്പിച്ചു
തവനൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ: വിഎസ് ജോയ് പ്രശസ്തി പത്രവും പതിനായിരത്തൊന്നു രൂപയും കൈമാറി.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറർ അഷ്റഫ് കോക്കൂർ
പൊന്നാട അണിയിച്ചു.ചടങ്ങിന് പി വി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര വിശിഷ്ടാതിഥിയായി.മുൻ എം എൽ എ പി നന്ദകുമാർ, അഡ്വ :എ എം രോഹിത്, രവി തേരത്ത്, , ചുള്ളിയിൽ രവീന്ദ്രൻ, ടി പി ഹൈദർ അലി,പത്തിൽ അഷറഫ്,വി. കെ. എ മജീദ്,മുജീബ് പൂളക്കൽ,കെ സിദ്ധീഖ് മൗലവി അയിലക്കാട്, കെ എ ടി എഫ് സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട്,സുരേഷ് പൊല്പാകര,ഡോ :മുസ്തഫ,അടാട്ട് വാസുദേവൻ,റഫീഖ് പിലാക്കൽ,പത്തിൽ സിറാജ്,ഹൈദർ ബിൻ മൊയ്‌ദു,
പ്രസംഗിച്ചു.പുരസ്കാരം ജേതാവിന് അവാർഡ് നൽകാൻ എത്തിയ മന്ത്രിയെ സ്കൂൾ വിദ്യാർത്ഥികളുടെ ബാൻഡ് സംഘം പ്രത്യേകം സ്വീകരണം നൽകിയാണ് വേദിയിലേക്ക് ആനയിച്ചത്. എടപ്പാൾ പഞ്ചായത്തിലെ മുഴുവൻ എസ് എസ് എൽസി പ്ലസ് ടു എ പ്ലസ് കാരേയും മെമൻ്റേ നൽകി ആദരിച്ചു.







