• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തിരക്ക് വർധിച്ചിട്ടും സുഗമദർശനം ഉറപ്പാക്കാനായത് നേട്ടം, 10 ലക്ഷം ഭക്തർ ഇതുവരെ എത്തി

ckmnews by ckmnews
November 29, 2024
in Kerala
A A
തിരക്ക് വർധിച്ചിട്ടും സുഗമദർശനം ഉറപ്പാക്കാനായത് നേട്ടം, 10 ലക്ഷം ഭക്തർ ഇതുവരെ എത്തി
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്. ഇരുപത്തിലധികമുള്ള വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സംയുക്തപ്രവർത്തനങ്ങളുടെ ഫലമാണ് ഇതിന് കാരണം.മുഖ്യമന്ത്രിയും മന്ത്രിമാരും നൽകിയ പിന്തുണയും നിർണായകമായെന്ന് അദ്ദേഹം പറഞ്ഞു. സന്നിധാനം കോൺഫറൻസ് ഹാളിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോർഡ് അംഗങ്ങളായ അഡ്വ. എ അജികുമാർ, ജി സുന്ദരേശൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പത്ത് ലക്ഷത്തിലധികം ഭക്തരാണ് സീസൺ ആരംഭിച്ചതിനു ശേഷം ശബരിമലയിലെത്തിയത്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു. 87999 പേരാണ് ഈ ദിവസം ദർശനത്തിനെത്തിയത്.കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യത്തെ 12 ദിവസത്തെ കണക്കുകൾ അനുസരിച്ച് 15 കോടി 89 ലക്ഷത്തി 12575രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 630114111 രൂപയാണ് ആകെ വരുമാനം. അപ്പം, അരവണ വിൽപ്പനയിലും വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മണ്ഡലകാലത്ത് 12-ാം ദിവസം വരെ അപ്പം വില്പന വഴി ലഭിച്ചത് 31399245 രൂപയും ഈ തീർത്ഥാടന കാലത്ത് അപ്പം വില്പനവരവ് 35328555 രൂപയുമാണ്.അപ്പം വില്പനയിൽ 3929310 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ വർഷത്തെ (12-ാം ദിവസം വരെ) അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തീർത്ഥാടന കാലത്ത് (12-ാം ദിവസം വരെ) അരവണ വില്പനയിലൂടെ ലഭിച്ചത് 194051790 രൂപയാണ് . ഇത്തവണ 289386310 രൂപയാണ് അരവണ വില്പനയിലൂടെ ലഭിച്ചത്. അരവണ വില്പനയിലൂടെ 95334520 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ മണ്ഡലകാലത്തെ (12-ാം ദിവസം വരെ) അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്.പമ്പനദിയിലെ തുണി ഉപേക്ഷിക്കൽ , മാളികപ്പുറത്തെ തേങ്ങഉരുട്ടൽ തുടങ്ങിയവ ശബരിമല ആചാരങ്ങളുടെ ഭാഗമല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഭക്തജനങ്ങൾക്കിടയിൽ പരമാവധി ബോധവത്കരണം നടത്തുന്നതിനാണ് ബോർഡിൻറെ ശ്രമം. മാളികപ്പുറത്തടക്കം ഉദ്യോഗസ്ഥരെ നിയോഗിച്ച് കാര്യങ്ങൾ നിയന്ത്രിക്കും. കേരളത്തിനകത്തും പുറത്തുമുള്ള ഗുരുസ്വാമിമാർക്ക് ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകും.വിർച്വൽ ക്യു വിജയകരമായാണ് നടപ്പാക്കുന്നത്. സ്പോട്ട് ബുക്കിങ്ങിൽ പരമാവധി ഭക്തരെ കടത്തിവിടുന്നതിനായി പമ്പയിൽ മാത്രം എട്ട് കൗണ്ടറുകളാണ് ആരംഭിച്ചിട്ടുള്ളത്. ഭക്തർ തങ്ങളുടെ ആധാർ കാർഡ് മാത്രം കയ്യിൽ കരുതിയാൽ മതിയാകുമെന്നും പ്രസിഡന്റ് പറഞ്ഞു.പതിനെട്ടാം പടിയിൽ പോലീസിന്റെ ഡ്യൂട്ടി സമയം കുറച്ചതും സന്നിധാനത്തെ ക്രമീകരണങ്ങളും ഭക്തർക്ക് ഏറ്റവും സുഗമമായ ദർശനമാണ് ഉറപ്പാക്കുന്നത്.പോലീസിന്റെ ഭാഗത്ത് നിന്നുള്ള സഹായം വിലപ്പെട്ടതാണെന്നും പ്രസിഡന്റ് പറഞ്ഞു. പമ്പയിലും സന്നിധാനത്തും ചരിതത്തിലാദ്യമായി ജർമ്മൻ ഹാങ്ങർ ഒരുക്കി ഭക്തർക്ക് തണലൊരുക്കുന്നുണ്ട്.ആഗോളഅയ്യപ്പ സംഗമം ഡിസംബർ അവസാന വാരം നടത്താൻ ബോർഡ് ആലോചിക്കുന്നുണ്ടെന്നും ആചാരങ്ങൾ സംബന്ധിച്ച് പ്രചാരണം സംഗമത്തിന്റെ പ്രധാന ലക്ഷങ്ങളിലൊന്നണെന്നും പ്രസിഡന്റ് കൂട്ടിചേർത്തു.

Related Posts

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം
Kerala

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
44
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്
Kerala

ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

October 5, 2026
43
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 5, 2026
61
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
37
പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം
Kerala

പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം

October 5, 2026
285
ആർക്കും വീടില്ലാത്ത അവസ്ഥയുണ്ടാകരുത്, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മുഖ്യമന്ത്രി
Kerala

ആർക്കും വീടില്ലാത്ത അവസ്ഥയുണ്ടാകരുത്, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മുഖ്യമന്ത്രി

October 5, 2026
113
Next Post
ഷൊർണൂരിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം; 65 പവൻ സ്വർണ്ണം നഷ്ടപ്പെട്ടതായി പരാതി

ഷൊർണൂരിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം; 65 പവൻ സ്വർണ്ണം നഷ്ടപ്പെട്ടതായി പരാതി

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025