• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ഇന്ത്യയിൽ സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്ന് വിമാന മാർഗം കോഴിക്കോട് എത്തിച്ചു, നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി

ckmnews by ckmnews
June 14, 2026
in UPDATES
A A
‘ഇന്ത്യയിൽ സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്ന് വിമാന മാർഗം കോഴിക്കോട് എത്തിച്ചു, നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപ ഈ നിമിഷം വരെ അപകടകാരിയല്ല. സ്ഥലത്ത് ക്യാംപ് ചെയ്യാതിരുന്നത് രോഗം പടർന്ന് പിടിക്കാത്തത് കൊണ്ടാണ്.ഏകോപനത്തിന് തിരുവനന്തപുരമാണ് നല്ലത്. പ്രതിപക്ഷം രാഷ്ടീയമായി വേട്ടയാടുന്നു. ആത്മാർഥമായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കരുത്.വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ നോക്കരുതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു

നിപ രോഗിക്ക് വിദേശത്ത് നിന്നെത്തിയ മരുന്ന് നൽകിയെന്നും ആരോഗ്യനിലയിൽ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു. നിപ രോഗബാധിതൻ ഇപ്പോഴും വെന്റിലേറ്ററിലാണ്. ആന്റിബോഡി ആദ്യ ഡോസ് 12ന് നൽകിയിരുന്നു. ഇല്ലാതിരുന്ന മരുന്ന് ബഹറെയ്നിൽ നിന്നും എത്തിച്ചു. ആദ്യ ഡോസ് ഇന്ന് രാവിലെ നൽകി. പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 30 ടെസ്റ്റുകൾ നടത്തിയതിൽ 29ഉം നെഗറ്റീവാണ്.രാമനാട്ടുകര ഡിവിഷൻ അഞ്ചിലെ 320 വീടുകളിൽ രോഗലക്ഷണം അറിയാൻ സർവേ നടത്തി.

ആർക്കും രോഗലക്ഷണം ഇല്ല, നിപ ഈ നിമിഷം വരെ അപകടകാരി അല്ലെന്നും മുരളീധരൻ പ്രതികരിച്ചു.ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിലും മന്ത്രി വിശദീകരണം നൽകി. നിപ സ്ഥിരീകരിച്ച റിപ്പോർട്ട് അറിഞ്ഞിട്ടും തനിക്ക് കൈമാറിയില്ല. ഡയറക്ടർ സർക്കാരുമായി സഹകരിക്കാതിരുന്നതിനാലാണ് മാറ്റിയതെന്നും കെ. മുരളീധരൻ പറഞ്ഞു.ഈ വർഷം സംസ്ഥാനത്ത് 135 ഷിഗെല്ല കേസുകൾ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു.

മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഷിഗെല്ല ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. 68 പേർക്ക് സ്ഥിരീകരിച്ചു. രണ്ട് മരണം സംഭവിച്ചതും കോഴിക്കോട് ജില്ലയിലാണ്. നാല് കുട്ടികൾ ഐസിയുവിൽ തുടരുകയാണ്. രണ്ട് കുട്ടികളുടെ നില ഗുരുതരമെന്നും മന്ത്രി പ്രതികരിച്ചു.

ആരോഗ്യ മന്ത്രി കോഴിക്കോടെത്തി നിപ പ്രതിരോധ പ്രവർത്തനങ്ങൾ എകോപിപ്പിച്ചില്ല എന്ന പ്രതിപക്ഷ ആരോപണത്തിൽ 2018ൽ രോഗം പടർന്നുപിടിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ വ്യാപിച്ചിട്ടില്ല, കൂടുതൽ കേസുകൾ ഉണ്ടായെങ്കിൽ ഇവിടെ എത്തിയേനെ. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് സൗകര്യമെന്നും മന്ത്രി പ്രതികരിച്ചു

Related Posts

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..
UPDATES

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
1
വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
UPDATES

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

September 18, 2026
59
ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ
UPDATES

ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ

September 18, 2026
153
വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍
UPDATES

വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍

September 18, 2026
219
ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു
UPDATES

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

September 17, 2026
33
പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല
UPDATES

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

September 17, 2026
34
Next Post
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

Recent News

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
1
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
25
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
189
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
93
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025