• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

ckmnews by ckmnews
June 14, 2026
in UPDATES
A A
മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഏറെ നാളായി വലിയ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച എറണാകുളം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയിറക്കൽ ഭീഷണിക്ക് ഒടുവിൽ പരിഹാരം. മന്ത്രി റോജി എം ജോണിന്‍റെ നേതൃത്വത്തിൽ സർക്കാരും പ്രാദേശിക ജനപ്രതിനിധികളും ചേർന്ന് നടത്തിയ നിർണായക ചർച്ചയിൽ ഉയർന്നുവന്ന സമവായ ഫോർമുല ഇരുവിഭാഗവും അംഗീകരിച്ചതോടെ സമരസമിതി സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു.ദളിത് കുടുംബങ്ങൾക്ക് അവർ നിലവിൽ കഴിയുന്ന ഭൂമിയിൽ തന്നെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് ഒടുവിൽ സർക്കാർ ചർച്ചയിലൂടെ യാഥാർഥ്യമാക്കിയിരിക്കുന്നത്. ചർച്ച വിജയിച്ചെന്നും തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ധാരണയായതായും യോഗത്തിന് ശേഷം മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.

പുതിയ കരാർ പ്രകാരം മലയിടംതുരുത്തിൽ തർക്കത്തിലായിരുന്ന ശങ്കരൻനായരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് തന്നെ അഞ്ച് സെന്റ് വീതം ദളിത് കുടുംബങ്ങൾക്ക് നൽകും. ഈ ഭൂമിയിൽ സർക്കാർ മുൻകൈ എടുത്ത് ഇവർക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.ഒരു വർഷത്തിനകം പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.അതുവരെ നിലവിലുള്ള വീടുകളിൽ തന്നെ ഈ കുടുംബങ്ങൾക്ക് സുരക്ഷിതമായി താമസിക്കാം. വീട് നിർമാണം പൂർത്തിയായാൽ കുടുംബങ്ങൾ അങ്ങോട്ടേക്ക് മാറും.ഈ വ്യവസ്ഥകൾ ഔദ്യോഗികമായി കരാറാക്കി മാറ്റാനും തുടർനടപടികൾ ഹൈക്കോടതിയെ ബോധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായുള്ള കേസുകൾ പിൻവലിക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്.രണ്ടു ദിവസത്തിനുള്ളിൽ ഇരുവിഭാഗങ്ങളും കരാറിൽ ഒപ്പിടും. ഈ കരാർ അഡ്വക്കേറ്റ് ജനറൽ മുഖേന ജൂൺ 16-ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വീട് പണി പൂർത്തിയാകുന്നത് വരെയുള്ള നടപടിക്രമങ്ങൾ സുഗമമായി നടത്തുന്നതിനായി മൂവാറ്റുപുഴ ആർ.ഡി.ഒ,ഡി.വൈ.എസ്.പി എന്നിവരെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി

തങ്ങൾക്ക് അതേ മണ്ണിൽ തന്നെ ജീവിക്കണമെന്ന പ്രധാന ആവശ്യമാണ് സർക്കാർ അംഗീകരിച്ചതെന്നും അതുകൊണ്ട് യോഗത്തിലെ തീരുമാനങ്ങൾ പൂർണ്ണമായി സ്വാഗതം ചെയ്ത് സമരം അവസാനിപ്പിക്കുന്നതായും സമരസമിതി ഭാരവാഹികൾ അറിയിച്ചു.ഒപ്പം,സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്കെതിരെ പോലീസുകാർ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്.ദളിത് കുടുംബങ്ങൾക്ക് സ്വന്തം മണ്ണിൽ തന്നെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കിക്കൊണ്ടാണ് മലയിടംതുരുത്തിലെ കുടിയിറക്കൽ സമരം അവസാനിക്കുന്നത്.ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ എസ് പി സുന്ദർശൻ,അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിനി ചെയർമാൻ പി.എ മുക്താർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ,സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ്, കുന്നത്തുനാട് തഹസിൽദാർ എം.മായ, സമരസമിതി അംഗങ്ങൾ,ജനപ്രതിനിധികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Related Posts

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
UPDATES

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

September 18, 2026
53
ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ
UPDATES

ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ

September 18, 2026
142
വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍
UPDATES

വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍

September 18, 2026
202
ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു
UPDATES

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

September 17, 2026
33
പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല
UPDATES

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

September 17, 2026
31
ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍
UPDATES

ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

September 17, 2026
167
Next Post
ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
10
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
129
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
46
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025