• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

ckmnews by ckmnews
June 13, 2026
in UPDATES
A A
അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്
0
SHARES
394
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അബുദാബി:അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്. യുഎഇയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ അബുദാബി ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ജിയോളജി ഡിപ്പാർട്ട്മെന്റിൽ നിന്നാണ് മർവ ഡോക്ടറേറ്റ് (Ph.D.) കരസ്ഥമാക്കിയത്.

പ്രശസ്തമായ ഖലീഫ യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ 2023 ലാണ് മർവ തന്റെ ഗവേഷണത്തിന് തുടക്കം കുറിച്ചത്.ഭൂമിയുടെ ചരിത്രത്തിലെ അതിപ്രധാനമായ ‘ലേറ്റ് ട്രയാസിക്’ (Late Triassic) കാലഘട്ടത്തിലെ ‘കാർണിയൻ പ്ലൂവിയൽ എപ്പിസോഡ്’ (Carnian Pluvial Episode) എന്ന പ്രതിഭാസത്തെക്കുറിച്ചായിരുന്നു മർവയുടെ ഗവേഷണം.കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള കാലാവസ്ഥാ രേഖകൾ (Climate proxies) വിശകലനം ചെയ്തു കൊണ്ട്,കാർബൺ ചക്രത്തിലുണ്ടായ മാറ്റങ്ങളും ധ്രുവപ്രദേശങ്ങൾ ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നും മർവ തന്റെ പഠനത്തിലൂടെ കണ്ടെത്തി.ഭാവിയിലെ ആഗോള കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടുതൽ കൃത്യതയോടെ പ്രവചിക്കാൻ ശാസ്ത്രലോകത്തെ സഹായിക്കുന്നതാണ് ഈ ഗവേഷണം.

ഗവേഷണ കാലയളവിൽ നിരവധി അന്താരാഷ്ട്ര നേട്ടങ്ങളും പര്യവേഷണങ്ങളുമാണ് മർവയെ തേടിയെത്തിയത്.യുഎഇയുടെ പോളാർ റിസർച്ച് സെന്ററിന്റെ ഭാഗമായി ആർട്ടിക് മേഖലയിലെ ‘ദി യൂണിവേഴ്സിറ്റി സെന്റർ ഇൻ സ്വാൽബാർഡ്’ (UNIS) സന്ദർശിക്കാനും ഗവേഷണങ്ങളിൽ പങ്കാളിയാവാനും മർവയ്ക്ക് സാധിച്ചു.
എൻവയോൺമെന്റ് ഏജൻസി അബുദാബിയുടെ (EAD) കീഴിൽ അറേബ്യൻ ഗൾഫ് തീരം മാപ്പ് ചെയ്യുന്നതിനായി പുറപ്പെട്ട ‘ജയ്വൂൺ’ (Jaywun) എന്ന അത്യാധുനിക ഗവേഷണ കപ്പലിലെ ശാസ്ത്രജ്ഞരുടെ സംഘത്തിലും മർവ അംഗമായിരുന്നു.മിഡിൽ ജുറാസിക് എർത്ത് സിസ്റ്റം ആൻഡ് ടൈംസ്കെയിൽ പ്രോജക്റ്റ്’ എന്ന അന്താരാഷ്ട്ര ഡ്രില്ലിംഗ് പദ്ധതി നിർദ്ദേശിച്ച പ്രമുഖ ശാസ്ത്ര സംഘത്തിലേക്ക് മർവയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അയർലണ്ടിലെ പ്രശസ്തമായ ട്രിനിറ്റി കോളേജ് ഡബ്ലിനിൽ (Trinity College Dublin) മൂന്ന് മാസം വിസിറ്റിംഗ് റിസർച്ചർ ആയി സേവനമനുഷ്ഠിച്ചു.കൂടാതെ, സാമ്പിൾ ശേഖരണത്തിനായി ബെൽഫാസ്റ്റിലെ ‘ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ ഓഫ് നോർത്തേൺ അയർലൻഡ്’ സന്ദർശിക്കുകയും ചെയ്തു.ഇറ്റലിയിലെ പ്രശസ്തമായ ‘ഉർബിനോ സമ്മർ സ്കൂൾ ഇൻ പാലിയോക്ലൈമറ്റോളജി’യിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും, ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന യൂറോപ്യൻ ജിയോ സയൻസസ് യൂണിയൻ (EGU) ജനറൽ അസംബ്ലിയിൽ തന്റെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഇതിനു പുറമേ, യുഎഇ ഗ്രാജുവേറ്റ് റിസർച്ച് കോൺഫറൻസിലും (UAEGSRC) മർവ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.അൽ ഐൻ ഇന്ത്യൻ സ്കൂളിലായിരുന്നു മർവയുടെ പ്രാഥമിക വിദ്യാഭ്യാസം.കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം നേടിയ ശേഷം, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റിയിൽ (KUFOS) നിന്ന് മറൈൻ കെമിസ്ട്രിയിൽ ഒന്നാം റാങ്കോടെയാണ് മർവ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.യുഎഇ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥനായ വളാഞ്ചേരി സ്വദേശി മുഹമ്മദ് ഷാഹിദിന്റെയും കോക്കൂർ സ്വദേശി അഡ്വക്കറ്റ് പിപി റസിയയുടെയും മകളാണ് മർവ.വയനാട് സ്വദേശി, സീനിയർ കെമിസ്റ്റ്, മുഹമ്മദ് അസ്ഹറാണ് ഭർത്താവ്.

Related Posts

അസ്സബാഹ് ആർട്സ് & സയൻസ് കോളേജിൽ മെഗാ കോൺവെക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
UPDATES

അസ്സബാഹ് ആർട്സ് & സയൻസ് കോളേജിൽ മെഗാ കോൺവെക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

September 16, 2026
90
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ലക്ഷ്മി വിനായക ഹോമവും മൂടപ്പസേവയും നടന്നു
UPDATES

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ലക്ഷ്മി വിനായക ഹോമവും മൂടപ്പസേവയും നടന്നു

September 16, 2026
17
മെസ്സി വിവാദം; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലുൾപ്പെടെ അഞ്ചിടങ്ങളിൽ എസ്.ഐ.ടി റെയ്ഡ്
UPDATES

മെസ്സി വിവാദം; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലുൾപ്പെടെ അഞ്ചിടങ്ങളിൽ എസ്.ഐ.ടി റെയ്ഡ്

September 16, 2026
76
സൗദിയില്‍ മക്കയെ ലക്ഷ്യമാക്കി ഹൂതി ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് വ്യോമസേന
UPDATES

സൗദിയില്‍ മക്കയെ ലക്ഷ്യമാക്കി ഹൂതി ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് വ്യോമസേന

September 16, 2026
200
മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ചങ്ങരംകുളം സ്വദേശിനി സീതല്‍
UPDATES

മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ചങ്ങരംകുളം സ്വദേശിനി സീതല്‍

September 16, 2026
651
ഏകാദശിക്ക് ഗുരുവായൂരപ്പന് മുന്നിൽ ഇനി തെളിയിക്കുന്നത് ‘നീതി വിളക്ക്’; 100 വർഷം പഴക്കമുള്ള ചടങ്ങിന് പേരുമാറ്റം
UPDATES

ഏകാദശിക്ക് ഗുരുവായൂരപ്പന് മുന്നിൽ ഇനി തെളിയിക്കുന്നത് ‘നീതി വിളക്ക്’; 100 വർഷം പഴക്കമുള്ള ചടങ്ങിന് പേരുമാറ്റം

September 15, 2026
134
Next Post
ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

Recent News

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
385
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
54
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
113
ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

September 16, 2026
437
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025