മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകളുടെയും പഠനോപകരണങ്ങളുടെയും വിതരണവും തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ബൂട്ട്സും ഗ്ലൗസുകളും വിതരണം ചെയ്തു. പാലസ് ഔഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ 14 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും 44 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.വിതരണോദ്ഘാടനം കെ.പി. നൗഷാദ് അലി എം.എൽ.എ നിർവഹിച്ചു. നാടിന്റെ വികസനത്തിനാവശ്യമായ പദ്ധതികൾ രാഷ്ട്രീയ ഭേദമന്യേ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് പ്രവർത്തിച്ച് നേടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പത്തായി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജിൽ മുക്കാല,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ നെസ്നി, ജില്ലാ പഞ്ചായത്ത് അംഗം സുലൈഖ റസാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സംഗീത രാജൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് അംഗങ്ങളായ നൂറുദ്ദീൻ, പി.ടി. മാധവൻ, പ്രസാദ്, അബ്ദുൾ നാസർ, ആസിയ, രജുല ഗഫൂർ, മുസ്തഫ പി.വി., നജീബ് എം.ടി., പ്രീത ടീച്ചർ, സുലൈഖ, സുമ ടീച്ചർ, ബീന ബാബു, ആസൂത്രണ ഉപാധ്യക്ഷൻ മുസ്തഫ വടമുക്ക്, സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.വിദ്യാർത്ഥികൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു







